ഛത്തീസ്ഗഢ് ആക്രമണം: മാവോയിസ്റ്റുകള്‍ ഉത്തരവാദിത്വം ഏറ്റെടുത്തു
ഛത്തീസ്ഗഢ്: |
WEBDUNIA|
PRO
PRO
ഛത്തീസ്ഗഢിലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് ഏറ്റെടുത്തു. ഇതു വ്യക്തമാക്കുന്ന നാല് പേജ് വാര്‍ത്താ കുറിപ്പും ശബ്ദ രേഖയും വിവിധ പത്രസ്ഥാപനങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തിച്ചു.
ആക്രമണത്തിന്‍റെ മുഖ്യ ലക്ഷ്യം സാല്‍വാജുദൂം സ്ഥാപകനായ മഹേന്ദ്ര കര്‍മ്മ, നന്ദകുമാര്‍ പാട്ടീല്‍, വിസി ശുക്ള എന്നിവരായിരുന്നു. എന്നാല്‍ ശുക്ള ഒഴികെ മറ്റ് രണ്ടുപേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. ശുക്ള ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നന്ദകുമാര്‍ പാട്ടീല്‍ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് മാവോയിസ്റ്റ് ആക്രമണ പദ്ധതിയായ ഓപ്പറേഷന്‍ ഗ്രീന്‍ ഹന്‍ഡിന് അനുമതികൊടുത്തതിന് പകരമായാണ് ആക്രമണമെന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. എന്നാല്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.