വക്കീലിനെയും മക്കളെയും വെടിവെച്ച് കൊന്നു

ഇസ്ലാമബാദ്| WEBDUNIA|
PTI
PTI
പാക്കിസ്ഥാനിലെ കറാച്ചിയില്‍ വക്കീലിനെയും രണ്ട് മക്കളെയും വെടിവെച്ച് കൊന്നു. കോസാര്‍ സാഖ്‌ലിനും മക്കളുമാണ് വെടിയേറ്റ് മരിച്ചത്.

സിന്ദ് ഹൈക്കോര്‍ട്ടിലെ വക്കീലാണ് കോസാര്‍ സാഖ്‌ലിന്‍. കറാച്ചിയിലെ വീട്ടില്‍ നിന്നും പുറത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. തോക്കുമായി എത്തിയ അക്രമി കാറിലുണ്ടായിരുന്നവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്ത് കൊല്ലപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വെടിയുതിര്‍ത്ത ആക്രമിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. മൃതദേഹങ്ങള്‍ നഗരത്തിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :