ലാദനെ കൊന്നതല്ല; സ്വയം വെടിവച്ചു മരിച്ചതാണ്!

ഇസ്ലാമാബാദ്: | WEBDUNIA|
PRO
PRO
അല്‍ ക്വയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദനെ യു.എസ് നേവി സീലുകള്‍ അല്ല കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്‍. എതിരാളികളുടെ കൈയ്യില്‍പെടാതിരിക്കാന്‍ ലാദന്‍ സ്വയം വെടിവച്ചുമരിച്ചതാണെന്ന് അദ്ദേഹത്തിന്റെ മുന്‍ അംഗരക്ഷകന്‍ നബീല്‍ നയീം അബ്ദുള്‍ ഫത്ത വെളിപ്പെടുത്തി. തന്നെ അമേരിക്കയ്ക്ക വിട്ടുകൊടുക്കില്ലെന്ന് ലാദന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ തന്നെ പത്തുവര്‍ഷമായി സ്‌ഫോടകശേഷിയുള്ള ബെല്‍റ്റ് ധരിച്ചിരുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഫത്ത യു.എസ് സേനയുടെ അവകാശവാദത്തെ തള്ളിക്കളഞ്ഞത്.

യു.എസ് പ്രത്യേക ദൗത്യസംഘം ഒളിത്താവളത്തില്‍ കടന്നത് ലാദന്‍ അറിഞ്ഞിരുന്നു. രണ്ട് അംഗരക്ഷകരെ നേവി സീല്‍ കൊലപ്പെടുത്തിയതോടെ പിടിക്കപ്പെടുമെന്ന് ലാദന് ഉറപ്പായി. രഹസ്യങ്ങള്‍ മരണംവരെ ചോരരുത് എന്ന് നിര്‍ബന്ധമുള്ള അദ്ദേഹം വെടിവച്ച് മരിക്കുകയായിരുന്നു. എന്നാല്‍ ലാദന്‍ കൊല്ലപ്പെട്ട 2011 മെയ് രണ്ടിന് താന്‍ അബോട്ടാബാദില്‍ ഉണ്ടായിരുന്നില്ലെന്നും ലാദന്റെ അടുത്ത ബന്ധുവില്‍ നിന്നാണ് ഈ രഹസ്യങ്ങള്‍ അറിഞ്ഞതെന്നും ഫത്ത പറയുന്നു.

ലാദന്റെ മൃതദേഹം കടലില്‍ സംസ്‌കരിച്ചുവെന്ന യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വാക്കുകള്‍ സംശയാസ്പദമാണെന്നും വിശ്വസിക്കുന്നില്ലെന്നും ഫത്ത പറഞ്ഞു. ലാദന്റെ മൃതദേഹം ഒരിക്കലും കണ്ടെത്താന്‍ കഴിയാത്ത വിധം അമേരിക്ക നശിപ്പിച്ചിരിക്കും. ബോംബ് സ്‌ഫോടനത്തില്‍ സംഭവിക്കുന്ന പോലെ മൃതദേഹം ചെറിയ കഷണങ്ങളായി വെട്ടിനുറുക്കി നശിപ്പിച്ചിരിക്കാമെന്നും ഫത്ത സംശയം പ്രകടിപ്പിച്ചു. മുന്‍പ് ഈജിപ്ഷ്യന്‍ ഇസ്ലാമിക് ജിഹാദിന്റെ തലവനായിരുന്നു ഫത്ത. 1988 മുതല്‍ 92 വരെ സംഘടനയെ നയിച്ചത് ഫത്ത ആയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :