നിയന്ത്രണരേഖയ്ക്കു സമീപം തര്‍ക്കം: സൈനികന്‍ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍: | WEBDUNIA|
PRO
PRO
ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്കു സമീപം സൈനികര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെടിയേറ്റു മരിച്ചു. 33 രാഷ്ട്രീയ റൈഫള്‍സിലെ മുകേഷ് കുമാര്‍ എന്ന ജവാനാണ് കൊല്ലപ്പെട്ടത്. രതീന്ദര്‍ കുമാര്‍ എന്ന ജവാനാണ് വെടിയുതിര്‍ത്തതെന്ന് രജൗരി പോലീസ് സൂപ്രണ്ട് മുബാസീര്‍ ലതിഫി പറഞ്ഞു

കലാല്‍ മേഖലയില്‍ ഡ്യൂട്ടിയിലിരുന്ന ജവാന്മാര്‍ തമ്മിലാണ് ഇന്നലെ രാത്രി 11.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.

കഴിഞ്ഞയാഴ്ച കിഷ്ത്വാറില്‍ എസ്എസ്ബിയിലെ ഒരു ജവാന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവച്ചുകൊല്ലുകയും രണ്ടു പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :