മീൻ വേണ്ടാ ഈ മീൻ‌കറിക്ക് ! ഒന്ന് ഉണ്ടാക്കിനോക്കിയാലോ ?

Sumeesh| Last Modified വ്യാഴം, 22 നവം‌ബര്‍ 2018 (16:06 IST)
മീനില്ലാതെ മീൻ കറിയുടെ രുചി കിട്ടുമോ എന്നാവും ചിന്തിക്കുന്നത്. എന്നാൽ കിട്ടും. മീൻ കിട്ടാതെ വരുമ്പോൾ മീർ കറിയുണ്ടായിരുന്നു എങ്കിൽ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടാവില്ലേ. മീനില്ലാതെ ആ രുചി എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇനി പറയുന്നത്.

വേണ്ട ചേരുവകൾ ആദ്യം തയ്യാറാക്കിവക്കാം

വലിയ ഉള്ളി - ഒരെണ്ണം
തക്കാളി - ഒരെണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- ഒരു ടീസ്പൂണ്‍
പച്ചമുളക് -മൂന്ന് എണ്ണം
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍
മുളകുപൊടി - അര ടേബള്‍സ്പൂണ്‍
മല്ലിപ്പൊടി - അര ടീസ്പൂണ്‍
ഉലുവാപ്പൊടി - രണ്ട് നുള്ള്
കുടം‌പുളി- മൂന്നെണ്ണം ചെറുത്
തേങ്ങാപ്പാല്‍, രണ്ടാം പാൽ - ഒരു കപ്പ്
തേങ്ങാപ്പാല്‍, ഒന്നാം പാൽ - അര കപ്പ്
വെളിച്ചെണ്ണ - രണ്ട് ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി- നാലെണ്ണം, ചെറുതായി വട്ടത്തില്‍ അരിഞ്ഞത്
ഉണക്കമുളക് - മൂന്നെണ്ണം
കറിവേപ്പില - രണ്ട് തണ്ട്
ഏത്തക്കായ- ഒന്ന് കഷ്ണങ്ങളാക്കിയത്

ഇനി മീനില്ലാത്ത മീൻ‌കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

മൺചട്ടിയിൽ ഉണ്ടാക്കുന്നതാണ് നല്ലത്. ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് വലിയ ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഓരോന്നായി ചേർത്ത് നന്നായി മൂപ്പിക്കുക. ഇതിലേക്ക് മല്ലിപ്പോടി, മുളകുപൊടി, കശ്മീരി ചില്ലി പൌഡർ ഉലുവപ്പൊടി എന്നിവ ചേർത്ത് വീണ്ടും മൂപ്പിക്കുക.

ഇപ്പോൾ കുടം‌പുളിയും തക്കാളിയും ചേർക്കാം. അ‌ൽ‌പനേരം ചട്ടി അടച്ചുവച്ച് തക്കാളി നന്നായി വേവിക്കുക. ഇതിലേക്ക് കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന കായ ചേർത്ത്, രണ്ടാം തേണ്ടാപാൽ ചേർത്ത് വേവിക്കാം. ഉപ്പ് ഈ സമയമാണ് ചേർക്കേണ്ടത്.

കായ വെന്തു കഴിഞ്ഞാൽ ഒന്നാം തേങ്ങാപാൽ ചേർത്ത് അൽ‌പനേരം ചൂടാക്കി അടുപ്പിൽ നിന്നും വാങ്ങാം. മറ്റൊരു ചട്ടി അടുപ്പത്തുവച്ച്. എണ്ണ ചൂടാക്കി ചെറിയ ഉള്ളി കറിവേപ്പില ഉണക്കമുളക് കടുക് എന്നിവ മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കാം ഇതോടെ മീനില്ലാത്ത മീൻ‌ലറി തയ്യാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :