നമ്മുടെ ഈ ശീലം ക്യാൻസറിന് കാരണമാകും !

Sumeesh| Last Updated: വ്യാഴം, 22 നവം‌ബര്‍ 2018 (15:16 IST)
നെയ്യിൽ നന്നായി മൊരിയിച്ചെടുത്ത ബ്രഡ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ കൂടുതൽ‌പേരും. മിക്ക ആളുകളുടെ പ്രഭാതഭക്ഷണം മൊരിച്ച ബ്രെഡ് ആണ്. ഇത് നമ്മൾ ഇഷ്ടപ്പെടുന്ന ഒരു ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ഈ ശിലം നമുക്ക് അത്യന്തം ദോഷകരമാണ് എന്ന് മാത്രമല്ല. ഇത് ക്യാൻസറിന് കാരണമായിത്തീരുകയും ചെയ്യും എന്നതാണ് വാസ്തവം.

കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി ചൂടാകുമ്പോൾ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങൾ 120 ഡിഗ്രിക്ക് മുകളിൽ ചൂടാകുമ്പോൾ ഇതിൽ രൂപപ്പെടുന്ന അക്രിലമൈഡ് എന്ന രാസവസ്ഥുവാണ് ക്യാൻസറിന് കാരണമാകുന്നത്. പ്രാഭാതത്തിൽ തന്നെ ഇത് ശരീരത്തിൽ കടക്കുമ്പോഴുണ്ടാകുന്ന അപകടം നമ്മൾ തിരിച്ചറിയണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :