രുചിയിൽ മുൻപൻ ഈ കപ്പവട !

Sumeesh| Last Modified ചൊവ്വ, 6 നവം‌ബര്‍ 2018 (16:14 IST)
പരിപ്പുവടയും ഉഴുന്നുവടയും ഒക്കെ മാറി നിൽക്കും നല്ല നാടൻ കപ്പ വടയുടെ രുചിക്കു മുന്നിൽ. കപ്പ നമുക്ക് എത്രത്തോളം പ്രിയങ്കരമാണോ. അതിലും എത്രയോ അധികം കൊതി തോന്നും ഒരു തവണ ഈ കഴിച്ചാൽ. വേഗത്തിൽ വീട്ടിലുണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്. ഒന്നു പരീക്ഷിച്ച നോക്കാം അല്ലേ ?

കപ്പവടക്ക് വേണ്ട ചേരുവകൾ

കപ്പ - 1 കിലോ
മൈദ - 2 ടേബിള്‍ സ്പൂണ്‍
വലിയ ഉള്ളി - 1 എണ്ണം അരിഞ്ഞത്
ഇഞ്ചി - ചെറിയ കഷ്ണം ചെറിയ (കഷ്ണങ്ങളാക്കി അരിഞ്ഞത്)
മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് - 5 എണ്ണം
എണ്ണ വറുക്കാന്‍ പാകത്തിന്

കപ്പവട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആദ്യം തന്നെ കപ്പ നന്നായി പുഴുങ്ങി ഉടച്ചു വക്കുക. ഇതിലേക്ക് അരിഞ്ഞ വലിയ ഉള്ളി, ഇഞ്ചി പച്ചമുളക്, എന്നിവയും മുളകുപൊടിയും മൈദയും ചേർത്ത് നാന്നായി കുഴക്കുക, ഇവ നന്നായി തമ്മിൽ ചേരണം. ശേഷം. ചെറിയ ഉരുളകളാക്കി വടയുടെ ആകൃതിയിൽ പരത്തി എണ്ണയിൽ വറുത്തെടുക്കാം. ഇത്രയേ ചെയ്യേണ്ടതുള്ളു രുചികരമായ കപ്പ വട ഉണ്ടാക്കാൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :