ചായയോടൊപ്പം ഉഗ്രൻ കോമ്പിനേഷൻ, ഏത്തപ്പഴ ദോശ

Sumeesh| Last Modified ചൊവ്വ, 6 നവം‌ബര്‍ 2018 (15:44 IST)
സാധാരണ ദോശ നമ്മൾ എല്ലാവരും കഴിച്ചിട്ടുണ്ട്. എന്നാൽ ഏത്തപ്പഴ ദോശ
കഴിച്ചിട്ടുണ്ടോ ? അധികമാരും ഇത് കഴിച്ചിട്ടുണ്ടാവില്ല. പേര് കേട്ട് പേടിക്കണ്ട. വളരെ വേഗം ഉണ്ടാക്കാവുന്ന ഒരു സിം‌പിൾ ദോശയാണ് ഏത്തപ്പഴ ദോശ.

ഏത്തപ്പഴ ദോശയുണ്ടാക്കാൻ വേണ്ട ചേരുവകൾ

വളുതായി നുറുക്കിയ ഏത്തപ്പഴം - രണ്ടെണ്ണം

പച്ചരി - ഒരു കപ്പ്

തേങ്ങ ചിരവിയത് - കാല്‍ കപ്പ്

ഉപ്പ് - ആവശ്യത്തിന്

ഏത്തപ്പഴ ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

സാധാരണ ദോശക്ക് മാവുണ്ടാക്കുന്നതുപ്പൊലെ പച്ചരി രണ്ടു മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം അരിയുടെ കൂടെ
നുറുക്കി വച്ചിരിക്കുന്ന ഏത്തപ്പഴവും തേങ്ങയും ചേർത്ത് മിക്സിയിൽ മാവ് അരക്കുക. ഇനി ദോശ ചുടാവുന്നതാണ്. മാവുണ്ടാക്കി അപ്പോൾ തന്നെ ദോശ ചുടാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :