മീൻ വറുക്കുമ്പോൾ കരിയാതിരിക്കാൻ ഇതാ ഒരു നുറുങ്ങുവിദ്യ !

Sumeesh| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (16:22 IST)
മീൻ വറുത്തതില്ലാതെ ചോറുണ്ണാത്തവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ മീൻ പാകം ചെയ്യുന്ന കാര്യത്തിൽ നമുക്ക് പ്രത്യേക താൽ‌പര്യം തന്നെ ഉണ്ടാകും. മീൻ വറുക്കുമ്പോൾ അടിയിൽ കരിഞ്ഞ് പിടിക്കുന്നത് പല അടുക്കളകളും നേരിടുന്ന ഒരു പ്രശ്നമാണ് എന്നാൽ ഇതിനുള്ള പരിഹാരവും വമ്മുടെ അടുക്കളകളിൽ തന്നെയുണ്ട്.

കറിവേപ്പിലയെക്കുറിച്ചാണ് പറയുന്നത്. മീൻ വറുക്കാനായി എണ്ണ ചൂടാക്കിയ ശേഷം ആ എണ്ണയിലേക്ക് അൽ‌പം കറിവേപ്പില ഇട്ട് മൂപ്പിച്ച ശേഷം മീൻ വറുത്താൽ ചട്ടിയുടെ അടിയിൽ മീനോ മസാലയോ പിടിക്കില്ല. മാത്രമല്ല വറുത്ത മിനിന് കറിവേപ്പിലയുടെ പ്രത്യേകമായ സ്വാദ്കൂടി ലഭിക്കും.

മീൻ വറുക്കുമ്പൊൾ ചില കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനം തീ കുറച്ച് വക്കുക എന്നതാണ്. മീനിന് മസാല ഒരുക്കുന്ന കൂട്ടത്തിൽ അൽ‌പം നാരങ്ങാ നീരുകൂടി ചേർക്കുന്നത് മീൻ കരിയാതിരിക്കാൻ സഹായിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :