മൂന്നുവയസുകാരനെ സ്കൂളിൽനിന്നും തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപക്ക് വിൽക്കാൻ ശ്രമം

Sumeesh| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (15:17 IST)
ചെന്നൈ: മൂന്നുവയസുകാരനെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയിൽ വിൽക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകളെ പൊലീസ് പിടികൂടി. ചെന്നൈയിലാണ് സംഭവം. കുട്ടിയുടെ വീട്ടിൽ നേരത്തെ ജോലി ചെയ്തിരുന്ന കുട്ടിയമ്മ. മകൾ ഐശ്വര്യ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

മാതാപിതാക്കൾ പറഞ്ഞയച്ചതാണെന്ന് കള്ളം പറഞ്ഞ് ഇവർ കുട്ടിയെ സ്കൂളിൽനിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു ലക്ഷം രൂപക്ക് കുട്ടിയെ വിക്കാനാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :