ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒൻപതാംക്ലാസുകാരിയെ യുവാവ് പീഡനത്തിനിരയാക്കി, തുടർന്ന് സുഹൃത്തുക്കൾക്ക് ഓരോരുത്തർക്കുമായി കാഴ്ചവച്ചു

Sumeesh| Last Updated: ബുധന്‍, 31 ഒക്‌ടോബര്‍ 2018 (16:10 IST)
കൊച്ചി: ഒൻപതാംക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്ന ആറ്‌ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ സ്വദേശികളായ അജയ് ജോയ്, അരുൺ പീറ്റർ, അണ്ടിപ്പിള്ളിക്കാവ് സ്വദേശി
ശരൺജിത്ത്, പട്ടണം സ്വദേശി ആൽബിൻ, പൂയപ്പളി സ്വദേശി ഷെറിൻ കുമാർ, പെരുമ്പടന്ന് സ്വദേശി രോഹിത് എന്നിവരാണ് പിടിയിലായത്.

ഒന്നാം പ്രതിയായ അജയ് ജോയാണ് ഫെയ്സ്ബുക്കിലൂടെ പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കിയത്. 14കാരിയുടെ വീട്ടിലെത്തി ഇയൾ പലതവണ പീഡനത്തിനിരയാക്കി. പിന്നീട് കൂട്ടുകർക്ക് ഓരോരുത്തർക്കുമായി പെൺകുട്ടിയെ അജയ് ജോയ് കാഴ്ചവക്കുകയയിരുന്നു.

ഒരു വർഷത്തോളമായി യുവാക്കൾ പെൺകുട്ടിയെ പീഡനത്തിനിരയക്കി വരികയായിരുന്നു. പെൺകുട്ടിയുടെ
സ്വർണമാല കഴുത്തിൽ കാണാതായതോടെ മാതപിതാക്കൾ ചോദ്യം ചെയ്തപ്പോഴണ് പീഡന വിവരം പുറത്തറിയുന്നത്. ഇതോടെ മാതാപിതാക്കൾ സ്കൂളിൽ കുട്ടിയെ കൌൺസലിംഗിന് വിധേയയാക്കുകയായിരുന്നു.

കൌൺസലിംഗിൽ പെൺകുട്ടി നടന്ന പീഡനത്തെക്കുറിച്ചെല്ലാം തുറന്നുപറഞ്ഞു. ഇതോടെ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്വർണമാല കടം തീർക്കുന്നതിനായി ശരൺജിത്തിന് നൽകി എന്നാണ് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :