Last Modified ശനി, 2 ഫെബ്രുവരി 2019 (15:38 IST)
വേറെന്ത് വേദന സഹിച്ചാലും പല്ല് വേദൻ സഹിക്കാൻ വയ്യ എന്ന് ചിലർ പറയാറുണ്ട്. ശരിയാണ്. പല്ല് വേദനിക്കുമ്പോൾ നമുക്ക് തലയാകെ വേദനൈക്കുന്നതുപോലെയാണ് തോന്നുക. വേദന വരുമ്പോൾ പെയിൻ കില്ലറുകൾ കഴിക്കുകയാണ് പലരും ചെയ്യാറുള്ളത്. എന്നാൽ നമ്മുടെ അരോഗ്യത്തെ തന്നെ ഇത് അപകടത്തിലാക്കിയേക്കും.
പല്ലു വേദന വേഗത്തിൽ മാറ്റാൻ നമ്മൂടെ വീട്ടിൽ തന്നെ ചില നാടൻ വിദ്യകൾ പ്രയോഗിക്കാം. ആരോഗ്യകരമായ ഈ രീതികൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകില്ല എന്നതിനാൽ ധൈര്യത്തോടെ തന്നെ ഇവ പ്രയോഗിക്കാം. പല്ലുവേദനയകറ്റാൻ ഏറ്റവും നല്ലതാണ് ഗ്രാമ്പു. ഒന്നോ രണ്ടോ ഗ്രാമ്പു ചതച്ച് വേദനയുള്ള പല്ലിനടിയിൽ വച്ചാൽ വളരെ വേഗത്തിൽ തന്നെ വേദനക്ക് ആശ്വാസം ലഭിക്കും.
ഗ്രാമ്പു പൊടിച്ച് വെളിച്ചെണ്ണയിൽ ചേർത്ത് വേദനയുള്ള പല്ലിൽ പുരട്ടാവുന്നതുമാണ്.
പല്ലുവേദന ശമിപ്പിക്കാനുള്ള മറ്റൊരു വഴിയാണ് കർപ്പുര തുളസി. കർപ്പൂര തുളസി ചേർത്ത ചായ കുടിക്കുന്നതിലൂടെ പല്ലുവേദനക്ക് ആശ്വാസം കണ്ടെത്താനാകും.