'എഞ്ചിനിയറായിരുന്ന സ്വന്തം മകനെ ബലി നൽകി, ഇനിയും നരബലി നടത്താൻ അനുവാദം നൽകണം'; ആവശ്യവുമായി സ്വയം പ്രഖ്യാപിത ആൾദൈവം !

Last Modified ശനി, 2 ഫെബ്രുവരി 2019 (14:15 IST)
നരബലി തെറ്റല്ലെന്നും, നബലി നടത്താൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് ആൾദൈവം രംഗത്ത്. മൊഹൻപൂർ സ്വദേശിയായ സുരേന്ദ്ര പ്രസാദ് സിംഗ് എന്ന സ്വയം പ്രഖ്യാപിത ആൾ ദൈവമാണ് ഇത്തരം ഒരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

നരബലി നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുരേന്ദ്ര പ്രസാദ് സിംഗ് ബീഹാർ സർക്കാരിന് കത്ത് നൽകി. 'ബിന്ദു മാ മാനവ് കല്ല്യാണ്‍ സന്‌സ്ത' എന്ന സ്ഥാപനത്തിന്റെ പേരിലാണ് സുരേന്ദ്ര പ്രസദ് സിംഗ് കത്ത് അയച്ചിരിക്കുന്നത്.

താൻ ആദ്യമായല്ല നരബലി നടത്തുന്നത് എന്നു ആദ്യം ബലി നൽകിയത് എഞ്ചിനിയറായിരുന്ന സ്വന്തം മകനെയാണെന്നും സുരേന്ദ്ര പ്രസാദ് സിംഗ് കത്തിൽ വ്യക്തമാക്കുന്നുണ്ട്. മകൻ ക്ഷേത്രത്തിലേക്ക് സംഭാവന നൽകാത്തതിനെ തുടർന്നാണ് ദൈവ മാതാവായ കാമഖ്യയ്ക്ക് ബലി നൽകിയത് എന്നും സുരേന്ദ്ര പ്രസാദ് കത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേ സമയം നരബലി നടത്താൻ അനുവാദം ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. നരബലി കുറ്റകരമാണെന്നും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :