‘ഞാനൊരു വിൽപ്പനച്ചരക്കല്ല‘ ഒരു രാത്രിക്ക് ഒരു കോടി നൽകാം എന്ന് വിലപേശിയവർക്ക് നടിയുടെ മറുപടി !

Last Modified ശനി, 2 ഫെബ്രുവരി 2019 (12:34 IST)
സിനിമയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പല നായികമാരും തുറന്നുപറഞ്ഞതോടെ പല പകൽമാന്യൻ‌മാരുടെയും മുഖം മൂടികൾ അഴിഞ്ഞുവീണിരുന്നു. ഇപ്പോഴിത സിനിമക്കുള്ളിൽ നിന്നുമല്ല സിനീമാ മേഖലക്ക് പുരത്തുനിന്നും നടിമാർ ലൈംഗിക ചൂഷണങ്ങൾ നേരിടുന്നുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെലുങ്ക് സിനിമാ താരം സാക്ഷി ചൌധരി

ട്വിറ്ററിലൂടെയായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തൽ. ട്വിറ്ററിൽ വളരെ സജീവമാണ് താരം. ഗ്ലാമറസ് ആയ ചിത്രങ്ങൾ സാക്ഷി ട്വിറ്ററിൽ പങ്കുവക്കാറുണ്ട്.ചിത്രങ്ങൾ കണ്ട് ചിലർ ഇൻബോക്സിൽ കൂടെ കിടക്കാനാവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കുന്നു എന്നാണ് താരത്തിനെ വെളിപ്പെടുത്തൽ.

‘ഒരു രാത്രി കൂടെ കിടന്നാൽ ഒരു കോടി രൂപാ തരാം എന്ന് പറഞ്ഞവരുണ്ട്. അവർ വെറും വിഡ്ഡികളാണ്. ഞാനൊരു വിൽപ്പന ചരക്കല്ല. വേണമെങ്കിൽ എന്റെ സിനിമകൾ തീയറ്ററിൽ പോയി കണ്ടോളു എന്നായിരുന്നു താരത്തിന്റെ പ്രതികരണം. മാഗ്നറ്റ് എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം ഇപ്പോൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :