ആര്യ പറയാതെ കല്ല്യാണ വാർത്ത ഞാൻ വിശ്വസിക്കില്ല; പ്രതികരണവുമായി അബർനദി

Last Modified ശനി, 2 ഫെബ്രുവരി 2019 (12:17 IST)
നടൻ ആര്യയും പുതുമുഖ നടി സയേഷയും വിവാഹിതരാകുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ ഒന്നും നടന്നില്ലെങ്കിലും ആര്യയുമായി അടുത്ത് നിൽക്കുന്നവരൊക്കെ വാർത്ത ശരിവച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വാർത്ത സ്ഥിരീകരിക്കാത്തതിനാലാണ് പലർക്കും സംശയം വന്നിരിക്കുന്നത്. എന്നാൽ ആര്യ പ്രഖ്യാപനം നടത്താത്തത് എങ്ക വീട്ടു മാപ്പിളൈ മത്സരാർത്ഥി അബർണതിയെ ഭയന്നാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഈ വിഷയത്തിൽ പ്രതികരണവുമായി അബർണതി രംഗത്തെത്തിയിട്ടുണ്ട്.

ഈ വാർത്ത 99 ശതമാനവും സത്യമല്ലെന്നാണ് തന്റെ വിശ്വാസമെന്നും വിവാഹക്കാര്യത്തില്‍ ആര്യ ഔദ്യോഗികമായി ട്വീറ്റ് ചെയ്യട്ടെയെന്നും അതിന് ശേഷം ഞാൻ പ്രതികരിക്കാം എന്നും അബര്‍നദി തമിഴ്മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ ആര്യയെ വിളിച്ചാല്‍ ഇതൊക്കെ വെറും ഗോസിപ്പ് മാത്രമാണെന്നെ പറയൂ. വാര്‍ത്തയുടെ സത്യസന്ധമായ വിവരം അറിയണമെങ്കില്‍ നിങ്ങള്‍ സയേഷയെ വിളിക്കണം. അവര്‍ രണ്ടുപേരും സിനിമകളുടേതായ തിരക്കുകളിലാണ്. ഈ വിവാഹവാര്‍ത്ത 99 ശതമാനവും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'- അബർനദി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :