സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (09:55 IST)
ഓണനാളുകളില്‍ മലയാളികളുടെ വയറ്റില്‍ പോയത് 500കോടിയിലേറെ രൂപയുടെ മദ്യം. ഉത്രാട ദിനത്തില്‍ മാത്രം ബെവ്‌കോ ഔട്‌ലെറ്റുകളില്‍ 78 കോടിയുടെ വില്‍പ്പനയാണ് നടന്നത്. അതേസമയം കഴിഞ്ഞ തവണ ഓണനാളുകളില്‍ 179 കോടിരൂപയുടെ മദ്യം മാത്രമാണ് വിറ്റത്. കൊവിഡ് സാഹചര്യമായതിനാലാണ് ഇത്.
പാഴ്‌സല്‍ വില്‍പ്പനയുടെ കണക്കുകള്‍ ലഭ്യമല്ല. ഇതുലഭ്യമാകുമ്പോള്‍ 500കോടിയില്‍ നിന്നും വളരെ കൂടുതലായിരിക്കും കണക്ക്. അതേസമയം 2019ല്‍ ഓണനാളുകളില്‍ വിറ്റത് 487 കോടിയുടെ മദ്യമായിരുന്നു.