അനുബന്ധ വാര്‍ത്തകള്‍
- 'ആകാശദൂതിനു ശേഷം കരഞ്ഞു കണ്ടുത്തീര്‍ത്ത സിനിമ'; '777 ചാര്‍ലി' കണ്ട് നടി അശ്വതി
- ഹലോ ഒക്‌ടോബര്‍... സെപ്റ്റംബറില്‍ റിലീസായത് രണ്ട് മലയാള സിനിമകള്‍, എന്നാലും പൂനം ബജ്വയ്ക്ക് ഇഷ്ടം ഒക്ടോബറിനോട്
- 6-7 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമ, നേടിയത് കോടികള്‍, പോക്കിരി രാജ ടീം വീണ്ടും വരുമോ ?
- ബാങ്കോക്ക് യാത്രയ്ക്കിടെ ഒരു കിടിലന്‍ ഫോട്ടോഷൂട്ട്, സ്വിമ്മിങ് പൂളില്‍ പ്രിയ വാര്യര്‍
- കരിക്കുവെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാമോ
സരസ്വതീപൂജ നടത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രാര്‍ത്ഥനയും വിശ്വാസവും ഒരേനാണയത്തിലെ രണ്ട് വശങ്ങള്‍ പോലെയാണ്. വിദ്യക്കായി സരസ്വതി ദേവിയെ ആണ് പൂജിക്കുക. കൃത്യമായ ചിട്ടവട്ടങ്ങളോടെയാണ് സരസ്വതി ദേവിക്കായി പൂജകള്‍ നടത്തുക. വിദ്യാവിജയത്തിന് കുളിച്ച് ശുദ്ധിയോടെ ദേവീനാമം ഉരുവിടുക എന്നത് വളരെ പ്രധാനമാണ്.
ദൈവചിന്ത മാത്രം മനസില്‍ നിറയുന്നതിനും മനസിന് ഏകാഗ്രത ലഭിക്കുന്നതിനും പ്രണവമന്ത്രമായ ഓം ഉരുവിടുന്നത് നല്ലതാണ്. കൃത്യമായ ലക്ഷ്യമായുണ്ടെങ്കില്‍ സരസ്വതി പൂജ നടത്തുന്ന ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. അരിയാഹാരം ഒഴിവാക്കി ഗോതമ്പോ പഴവര്‍ഗ്ഗങ്ങളോ ഭക്ഷിക്കുന്നതും നല്ലതാണ്.
ഇത്തരം പ്രാര്‍ത്ഥനകള്‍ മനസിന് ശക്തി കൂടും. ദേവിമഹാത്മ്യം, ലളിത സഹസ്രനാമം എന്നിവ ജപിക്കുന്നതും നല്ലതാണ്.
വിദ്യാവിജയത്തിനാണ് സരസ്വതി പൂജ നടത്തുന്നത്. പ്രത്യേകമായി പത്മം വിരച്ച് അതില്‍ ദേവിയെ ആവാഹിച്ച് പുഷ്പാഞ്ജലി ചെയ്യുന്ന ഈ പൂജ ഒരു ദിവസം മാത്രമോ ഒമ്പത് ദിവസങ്ങളിലോ ചെയ്യാവുന്നതാണ്.
ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ ഭദ്രകാളി പൂജ നടത്താവുന്നതാണ്. രോഗശാന്തിക്കും ശത്രദോഷംമാറുന്നതിനും ഭയം മാറുന്നതിനും ഭദ്രകാളി പൂജ നല്ലതാണ്. കന്യാപൂജ, സുമഗലിപൂജ, ദാമ്പത്യ പൂജ എന്നിവയും നവരാത്രി കാലഘട്ടത്തില്‍ ചെയ്യുന്ന പൂജകളാണ്. വിദ്യയുടെ ഇരിപ്പിടമായ ദേവിയെ പ്രസാദിപ്പിക്കാനുള്ള അസുലഭ മുഹൂര്‍ത്തമാണ് നവരാത്രി. നവരാത്രി പൂജയിലെ അനുഷ്ഠാനങ്ങള്‍ക്ക് ഫലം കൂടുമെന്നാണ് വിശ്വാസം.
അടുത്ത ലേഖനം