6-7 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമ, നേടിയത് കോടികള്‍, പോക്കിരി രാജ ടീം വീണ്ടും വരുമോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (09:02 IST)
പോക്കിരി രാജ, മധുര രാജ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ വൈശാഖ് വീണ്ടും മമ്മൂട്ടിയുമായി കൈകോര്‍ക്കുന്നു. അണിയറയില്‍ ഒരു സിനിമ ഒരുങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. ക്രിസ്റ്റഫര്‍ ചിത്രീകരണത്തിനിടെ വൈശാഖ് മമ്മൂട്ടിയെ പോയി കണ്ടിരുന്നു. കൂടെ തിരക്കഥാകൃത്ത് ഉദകൃഷ്ണയും ഉണ്ടായിരുന്നു.


2010 മേയ് 7-ന് റിലീസ് ചെയ്ത പോക്കിരിരാജയാണ് ഈ കൂട്ടുകെട്ടില്‍ ആദ്യം പുറത്തിറങ്ങിയത്. 6-7 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമ വന്‍ വിജയമായി മാറി.25-30 കോടിയോളം രൂപ കളക്ഷന്‍ നേടുവാന്‍ സിനിമയ്ക്കായി.

പോക്കിരി രാജ വിജയമായതിന് പിന്നാലെ മധുര രാജ എന്ന ചിത്രം 2019 ല്‍ ഇതേ കൂട്ടുകെട്ടില്‍ പിറന്നു.ഈ ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായിരുന്നില്ല.ഈ ചിത്രത്തിന്റെ ഒരു സ്പിന്‍ ഓഫ് ആയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :