കെ ആര്‍ അനൂപ്|
Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (11:53 IST)
മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി പൂനം ബജ്വ . സെപ്റ്റംബറില്‍ രണ്ട് ചിത്രങ്ങളാണ് നടിയുടെതായി റിലീസായത്. തിരുവോണ ദിനത്തില്‍ പുറത്തുവന്ന പത്തൊമ്പതാം നൂറ്റാണ്ടും കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയ 'മേ ഹൂം മൂസ'യും. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ഒക്ടോബര്‍ മാസത്തെ വരവേല്‍ക്കുകയാണ് നടി.
'ഹലോ ഒക്ടോബര്‍ ''ഓ, സെപ്റ്റംബര്‍! എന്റെ ആത്മാവിനെ ഉണര്‍ത്തുന്ന ഋതുവിലേക്കുള്ള വാതിലാണ് നീ....പക്ഷെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് ഏറ്റുപറയണം, കാരണം നീ എന്റെ പ്രിയപ്പെട്ട ഒക്ടോബറിന്റെ മുന്നോടിയാണ്'- പൂനം ബജ്വ കുറിച്ചു.