1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Hindu Malayalam

കുങ്കുമാഭിഷേകം നടത്തുന്നത് എന്തിന്?

Hindu
ഹൈന്ദവ വിശ്വാസ പ്രകാരം ഭഗവാന് നല്‍കുന്ന ഒരു വഴിപാടാണ് അഭിഷേകം. വെറുതെ പ്രാര്‍ത്ഥിക്കുന്നതിന്റെ ഇരട്ടിഫലം വഴിപാട് നടത്തുന്നതിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. ഭക്തന്റെ സകല പാപങ്ങളും നീങ്ങി കിട്ടുന്നതിനും കര്‍മ്മഫലമായുള്ള വിവിധ രോഗങ്ങളില്‍ നിന്നും ദു:ഖങ്ങളില്‍ നിന്നും മോചനം ലഭിക്കാനായി ദേവിക്ക് നടത്തുന്നതാണ് കുങ്കുമാഭിഷേകം. കുങ്കുമാഭിഷേകത്തിന് പുറമെ ഭസ്മം, ചന്ദനം, കളഭം, തേന്‍, പാല്‍ നെയ്യ്, പഞ്ചാമൃതം, ഇളനീര്‍ , പനിനീര്‍ , എണ്ണ, പഞ്ചഗവ്യം എന്നിവ കൊണ്ടും അഭിഷേകം നടത്താറുണ്ട്. ഓരോ അഭിഷേകത്തിനും പ്രത്യേകം ഫലപ്രാപ്തിയും അര്‍ത്ഥവും ഉണ്ട് .
അടുത്ത ലേഖനം
ഓരോ സമയത്തും പ്രദക്ഷിണം ചെയ്താല്‍ കിട്ടുന്ന ഫലം ഇങ്ങനെ