അനുബന്ധ വാര്‍ത്തകള്‍
- ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു; പുതിയ സിനിമ പ്രഖ്യാപിച്ചു
- ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍, വിവാഹ വാര്‍ഷിക ദിനത്തില്‍ കൈലാഷും ഭാര്യ ദിവ്യയും
- 'സിനിമയെ പുതിയ വീക്ഷണകോണില്‍ കാണുക',സംവിധായകന്‍ ജയരാജിനൊപ്പമുളള ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്
- Bheeshma Parvam making video:സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാട്, മേക്കിങ് വീഡിയോ ഇന്നെത്തും
- വലിയ പ്രതീക്ഷകളോടെ എത്തി തിയറ്ററില്‍ തകര്‍ന്നടിഞ്ഞ അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍; നിരാശപ്പെടുത്തി ഈ സിനിമയിലെ കഥാപാത്രങ്ങളും !
നായകന്‍ ആരാണെന്ന് അറിയേണ്ടേ ? 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളസിനിമയിലേക്ക്
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും മലയാളസിനിമയിലേക്ക്. നടിയുടെ തിരിച്ചുവരവ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെ.
നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍ ആണ് നായകന്‍.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.
സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.വിവേക് ഭരതന്‍ തിരക്കഥയില്‍ പങ്കാളിയാകുകയും സംഭാഷണം എഴുതുകയും ചെയ്തു.
ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.