ദുല്‍ഖറിന് പിന്നാലെ മമ്മൂട്ടിയും തിയേറ്ററുകളിലേക്ക് ഇല്ല, 'പുഴു' ഒ.ടി.ടിക്ക് വിറ്റു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (08:55 IST)

ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ടിന് പിന്നാലെ മമ്മൂട്ടിയുടെ പുഴുവും ഒ.ടി.ടിക്ക് വിറ്റു. തിയേറ്ററുകളിലേക്ക് ഇല്ലാതെ ഡയറക്ട് ഒ.ടി.ടി റിലീസിനെത്തുമ്പോള്‍ വന്‍ തുക തന്നെ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിം നേടി കാണും. രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ചത് ദുല്‍ഖര്‍ തന്നെയാണ്.പുഴുവും സോണി ലിവ്വില്‍ റിലീസ് ചെയ്യും.
ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട് ഇതിന്. സല്യൂട്ടും പുഴുവും സോണി ലിവ്വില്‍ പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് 18 നാണ് സല്യൂട്ട് റിലീസ് ആകുന്നത്. പുഴുവിന്റെ റിലീസ് തീയതി സോണി ലിവ്വ് പ്രഖ്യാപിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :