കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വ്യായാമം

WEBDUNIA|
അപകടകാരിയായ കൊളസ്ട്രോളിന്‍റെ അളവു കുറയ്ക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വ്യായാമം അത്യാവശ്യമാണ്.

വറുത്തതും പൊരിച്ചതുമായ ആഹാരം നിയന്ത്രിക്കണം. ആഹാകനിയന്ത്രണത്തിനൊപ്പം പ്രാധാന്യമുള്ള ഒന്നാണ് വ്യായാമം.

രക്തത്തില്‍ ആവശ്യമായ കൊളസ്ട്രോളിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ വ്യായാമം സഹായിക്കുന്നു. ധമനികളില്‍ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസപ്പെടുത്തുന്ന ദുഷിച്ച കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും വ്യായാമം സഹായകമാവുന്നു. വ്യായാമം അമിതവണ്ണം കുറയ്ക്കാനും തൂക്കം നിയന്ത്രിക്കാനും സഹായിക്കുന്നു.

ശരീരമാസകലം രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുതകുന്ന തരത്തിലുള്ള വ്യായാമമാണ് ആവശ്യം. രക്തധമനികളില്‍ അടിഞ്ഞുകിടക്കുന്ന കൊഴുപ്പിനെ അകറ്റി രക്തപ്രവാഹം ത്വരിതപ്പെടുത്താനും വ്യായാമം അത്യാവശ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :