വാഷിംഗ്ടണ്‍: ക്ഷോഭിക്കുന്ന ശിശുക്കള്‍ സൂക്ഷിക്കുക! ഭാവിയില്‍ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത ഏറ്റവും കൂടുതല്‍ നിങ്ങള്‍ക്കാണ്.
അമേരിക്കയിലെ പിറ്റ്സ്ബര്‍ഗ്ഗ് സര്‍വകലാശാലയിലെയും ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. 134 കുട്ടികളിലാണ് പഠനം നടത്തിയത്.
ക്ഷോഭിക്കുമ്പോള്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഉയരുന്നു. തുടര്‍ച്ചയായ ക്ഷോഭം പ്രായമാകുമ്പോള്‍ ഹൃദ്രോഗത്തിലേക്ക് നയിക്കും. നല്ല ഹൃദയവുമായി ദീര്‍ഘനാള്‍ ജീവിക്കണമെങ്കില്‍ ക്ഷോഭിക്കരുതെന്നു ചുരുക്കം.