കിടക്കമുറിയില്‍ പുരുഷന്‍റെ 9 ഇഷ്ടങ്ങള്‍

WEBDUNIA|
വിവാഹം കഴിയുന്നതിനു മുമ്പ് സ്ത്രീയ്ക്കും പുരുഷനും രതിയെക്കുറിച്ച് മനസ്സിനുള്ളില്‍ പല സങ്കല്‍പ്പങ്ങളും പ്രതീക്ഷകളും ഉണ്ടായിരിക്കും. ഇവയില്‍ എല്ലാം നിറവേറിക്കൊള്ളണം എന്നില്ല. പങ്കാളിയുടെ സ്വഭാവവും താത്പര്യങ്ങളും മനസ്സിലാക്കുമ്പോള്‍ പലരും ഇത് പരസ്പരം തുറന്നു പറയുകയുമില്ല.

ലൈംഗിക വേഴ്ചയില്‍ പരസ്പരം ഉണ്ടാവുന്ന തിരിച്ചറിവ് ഇഴുകിച്ചേരല്‍ വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ ഉണ്ടായിക്കൊള്ളണം എന്നില്ല.

ഇണയുടെ താത്പര്യം, ഇഷ്ടം, ലൈംഗിക വേഴ്ചയ്ക്ക് വേണ്ട സമയം, പൂര്‍വ്വ കേളിയിലുള്ള താത്പര്യം ഇങ്ങനെ പലതും പരസ്പരം മനസ്സിലാക്കി അതിനനുസരിച്ച് ഇരുവരും പൊരുത്തപ്പെട്ടു വരുമ്പോഴേ ഇണചേരല്‍ പൂര്‍ണ്ണമാവു.

എങ്കിലും സ്ത്രീയ്ക്കും പുരുഷനും ഇങ്ങനെയായിരുന്നെങ്കില്‍ എന്ന മട്ടിലുള്ള ചില ആഗ്രഹങ്ങള്‍ ഉണ്ടാവാതിരിക്കില്ല. വദന സുരതം, ഗുദ സുരതം തുടങ്ങിയവയൊക്കെ ഇതിന്‍റെ പരമകാഷ്ഠയിലുള്ള ചില ആഗ്രഹങ്ങളോ താത്പര്യങ്ങളോ ആവാം.

എല്ലാ പുരുഷന്‍‌മാര്‍ക്കും പൊതുവേയുള്ള ചില ആഗ്രഹങ്ങള്‍ സ്ത്രീകള്‍ അറിയുന്നത് നല്ലതാണ്.

* മിക്ക പുരുഷന്‍‌മാര്‍ക്കും നഗ്നത ആസ്വദിക്കാന്‍ ഇഷ്ടമാണ്. മൂടി വയ്ക്കുന്നതിലല്ല, തുറന്നു കാണുന്നതിലാണ് അവന് താത്പര്യം.

* അതുപോലെ അന്ധനെപ്പോലെ തപ്പിത്തടവി സ്ത്രീയുടെ നി‌മ്നോന്നതങ്ങള്‍ ആസ്വദിക്കുന്നതിലല്ല വെളിച്ചത്തില്‍ അവ കണ്ട് ആവേശഭരിതനാവുന്നതിലാണ് പുരുഷന്‍റെ കമ്പം.

* അതുകൊണ്ടു തന്നെ ചില നഗ്ന ചിത്രങ്ങളോ രതി സിനിമകളോ സ്ത്രീയേക്കാള്‍ ഉപരി പുരുഷനെ ത്രസിപ്പിച്ചേക്കാം.

* രതിയില്‍ ചിലപ്പോഴെങ്കിലും സ്ത്രീ മുന്‍‌കൈ എടുക്കണമെന്ന് ആഗ്രഹിക്കാത്ത പുരുഷന്‍‌മാര്‍ ഉണ്ടാവില്ല. എല്ലാ ദിവസവും കാമാര്‍ത്തനായി സ്ത്രീയെ സമീപിക്കുന്ന ആളായി മാറാന്‍ അവന് ആഗ്രഹമില്ല. തന്നെ ഇണയ്ക്കും വേണം, ഇണ തന്നെ കൊതിക്കുന്നു എന്ന് അവന് മനസ്സിലാക്കാന്‍ പാകത്തില്‍ സ്ത്രീ ചിലപ്പോഴെങ്കിലും മുന്‍‌കൈ എടുക്കണം.

* പുരുഷന്‍ പരീക്ഷണ തത്പരനാണ്. പതിവു മട്ടിലുള്ള സ്ത്രീ താഴെയും പുരുഷന്‍ മുകളിലുമുള്ള രീതി അവന് മടുത്തേക്കാം. ചിലപ്പോള്‍ ചില വാത്സ്യായന രീതികളോ രതി സിനിമകളില്‍ കണ്ട രീതികളോ പരീക്ഷിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളും.

* സ്ത്രീ മുന്‍‌കൈയെടുക്കുമ്പോള്‍ അവള്‍ ഉപരിസുരതം (സ്ത്രീ മുകളിലായുള്ള ലൈംഗിക കേളി) നടത്തണം എന്ന് അവന്‍ കൊതിക്കുന്നു.

* തന്‍റെ ശരീരത്തിലെ രതി ബിന്ദുക്കളെ പങ്കാളി തിരിച്ചറിയണമെന്നും പൂര്‍വ ലീലകളില്‍ അവിടങ്ങള്‍ ത്രസിപ്പിക്കണം എന്നും പുരുഷന്‍ ആഗ്രഹിക്കുന്നു.

* പുരുഷന്‍റെ മറ്റൊരു ഇഷ്ടം ലൈംഗിക കേളിക്കിടയിലെ ചില കുട്ടിക്കളികളും കുസൃതികളുമാണ്. പുരുഷന്‍റെ താത്പര്യം അറിഞ്ഞ് സ്ത്രീക്ക് പെരുമാറാവുന്നതാണ്.

* ലൈംഗികമോ അശ്ലീലമോ കലര്‍ന്ന ചില കൊച്ചുവര്‍ത്തമാനങ്ങള്‍ പറയുന്നത് പുരുഷന് ഇഷ്ടമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :