ആപ്പിള്‍ പതിനായിരം ഇനം!

apple
WDWD
മുംബൈ: രണ്ടു വലിയ ആപ്പിള്‍ കഴിക്കൂ. അത് നിങ്ങളുടെ കൊളസ്ട്രോള്‍ 16% എങ്കിലും കുറയ്ക്കും. ഇതില്‍ 80 ശതമാനം ജലാംശം അടങ്ങിയിരിക്കുന്നു. ഹൃദ്രോഗികളും പൊണ്ണത്തടിയുള്ളവരും ക്യാന്‍സര്‍ രോഗികളും ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.

ഒരു ഡോക്ടറുടേതാണ് ഈ ഉപദേശം എന്നു കരുതിയെങ്കില്‍ തെറ്റി. 11 വയസുകാരിയായ ശിവാനി സരയ്യയാണ് ഈ ഉപദേശം നല്‍കുന്നത്. 26 ഇനം പഴങ്ങളെയും അവയുടെ ഗുണ ഗണങ്ങളെയും വിവരിച്ച് ശിവാനി ഒരു പുസ്തകം എഴുതിയിരിക്കുന്നു. ദി മാഗ്നിഫിസെന്‍റ് ഫ്രൂട്ട്സ് എന്നാണ് 88 പേജള്ള പുസ്തകത്തിന്‍റെ പേര്.

ഒരോ പഴ വര്‍ഗത്തിന്‍റേയും ചരിത്രം, അവ എത്ര വകഭേദങ്ങളില്‍ ഉണ്ട്, ഔഷധ ഗുണം തുടങ്ങിയവയെല്ലാം ശിവാനി വിവരിക്കുന്നു. ആപ്പിള്‍ തന്നെ പതിനായിരം ഇനം ഉണ്ടെന്ന് ശിവാനി വിവരിക്കുമ്പോള്‍ നമുക്ക് അതൊരു പുതിയ അറിവായിരിക്കും.

ടാന്‍സാനിയയിലെ ദാര്‍ ഇ സലാമില്‍ താമസിക്കുന്ന ഈ ഇന്ത്യാക്കാരി കൊച്ചു മിടുക്കിക്ക് ഇഗ്ളീഷ്, സ്വാഹിലി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകള്‍ അറിയാം. ശിവാനിയുടെ പുസ്തകം രണ്ടു വര്‍ഷം മുന്മ്പാണ് മുംബൈയില്‍ പുറത്തിറക്കിയത്.

മാനസിക വൈകല്യമുള്ള സഹോദരന്‍ പാര്‍ത്ത്(14) ആണ് പുസ്തക രചനക്ക് പ്രചോദനമായതെന്ന് ശിവാനി പറയുന്നു. പാര്‍ത്തിന്‍റെ അസുഖം കുടുംബത്തെ, പ്രത്യേകിച്ച് അമ്മയെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. എന്നാല്‍ ചികില്‍സാ ചെലവ് താങ്ങാന്‍ ഞങ്ങള്‍ക്കാവുന്നുണ്ട്. പക്ഷെ പാവങ്ങളുടെ കാര്യമോ? ശിവാനി ആകുലതയോടെ ചോദിക്കുന്നു.

ക്യാന്‍സര്‍ ബാധിച്ചു മരിച്ച മുത്തശ്ശിക്കും ചികില്‍സക്ക് പണമില്ലാതെ വിഷമിക്കുന്ന പാവപ്പെട്ടവര്‍ക്കുമായാണ് ശിവാനി പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.

WEBDUNIA|
ഒരു ന്യൂറോ സര്‍ജന്‍ ആകണമെന്നും വൈകല്യങ്ങള്‍ ഉള്ളവരെ സഹായിക്കണം എന്നുമാണ് ശിവാനിയുടെ ആഗ്രഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :