1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Why Should avoid Rice in Morning

രാവിലെ കഞ്ഞിയോ ചോറോ കഴിക്കുന്ന ശീലമുണ്ടോ?

Rice
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. പ്രഭാത ഭക്ഷണമായി പോലും ചോറ് കഴിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. യഥാർഥത്തിൽ മൂന്ന് നേരവും ചോറ് കഴിക്കുന്നത് ആരോഗ്യത്തിനു അത്ര ഗുണം ചെയ്യില്ല. ചോറ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
കാർബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാൽ ചോറ് ശരീരത്തിനു ഊർജ്ജം നൽകുന്നു. അതിവേഗം ദഹിക്കുന്ന ഭക്ഷണം കൂടിയാണ് ചോറ്. ഊർജ്ജം നഷ്ടപ്പെടുന്ന ഭാരമേറിയ ജോലികളിൽ ഏർപ്പെടുന്നവർ രാവിലെ ചോറ് കഴിക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ ശരീരം ഊർജ്ജം നഷ്ടപ്പെടുന്ന ജോലിയിൽ ഏർപ്പെടുന്നില്ലെങ്കിൽ രാവിലെ ചോറ് കഴിക്കുമ്പോൾ ഗ്ലൂക്കോസ് നില അമിതമായി ഉയരും. ഇത് പ്രമേഹത്തിനു കാരണമാകുന്നു. അതുകൊണ്ടാണ് രാവിലെയും രാത്രിയും ചോറ് ഒഴിവാക്കണമെന്ന് പറയുന്നത്. ഉച്ചയ്ക്ക് ഒരുപിടി ചോറ് എന്നതാണ് ആരോഗ്യകരമായ ഭക്ഷണക്രമം. അതിനൊപ്പം ധാരാളം പച്ചക്കറികളും ധാന്യങ്ങളും കഴിക്കുക. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് രാവിലെ ശീലിക്കേണ്ടത്. 
 
തവിട് കളഞ്ഞ അരിയിൽ ഗ്ലൈസിമിക് ഇൻഡെക്‌സ് വളരെ കൂടുതലാണ്. ഇത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. തവിട് കളയാത്ത അരിയിൽ ഗ്ലൈസിമിക് സൂചിക കുറവാണ്. ചോറിന് ഏറ്റവും അനുയോജ്യമായ അരി തവിട് കളയാത്തതാണ്. 
 
 
 
 
അടുത്ത ലേഖനം
കുട്ടികളില്‍ ഈ ശീലം സംസാര വൈകല്യത്തിന് കാരണമാകും!