Last Modified തിങ്കള്‍, 29 ജൂലൈ 2019 (16:40 IST)
തേന്‍ ഇഷ്‌ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പ്രമേഹരോഗികള്‍ക്കു പോലും കഴിക്കാന്‍ സാധിക്കുന്ന തേന്‍ കുട്ടികളും മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ തേനിന്റെ അമിതമായ ഉപയോഗം ദോഷം വരുത്തുമെന്ന് മിക്കവര്‍ക്കും അറിയില്ല.
കുട്ടികള്‍ മടികാണിക്കാതെ കഴിക്കുകയും മുതിര്‍ന്നവര്‍ ശീലമാക്കുകയും ചെയ്യുന്ന ഒന്നാണ് തേന്‍. ഗുണത്തിനൊപ്പം ഒരുപാട് ദോഷങ്ങളും തേന്‍ ഉണ്ടാക്കുമെന്ന് ആര്‍ക്കുമറിയില്ല. ശ്രദ്ധയോടെ ശീലമാക്കേണ്ട ഒന്നാണ് തേന്‍.
തേനില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് അമിതമാണ്. തേന്‍ കൂടുതല്‍ കഴിക്കുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ഉയരാനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും. ഇതറിയാതെ പ്രമേഹരോഗികള്‍ കൂടുതലായി തേന്‍ ശീലമാക്കുന്നത് മരണത്തിനുവരെ കാരണമാകും.
82 ശതമാനം മധുരം അടങ്ങിയ തേന്‍ പല്ലിന് കേടുണ്ടാക്കുകയും ബാക്ടീരിയകളുടെ വളര്‍ച്ച കൂടുതലാക്കുകയും ചെയ്‌തു. ശരീരം മെലിയാന്‍ തേന്‍ സഹായിക്കുമെങ്കിലും ഉപയോഗം കൂടുതലായാല്‍ ശരീരഭാരം വര്‍ദ്ധിക്കും. തേനില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ഹൃദയത്തെ ബാധിക്കുകയും ചെയ്യും. തേനില്‍ ധാരാളം ഫ്രക്ടോസുള്ളതിനാല്‍ മലബന്ധത്തിനും വയറിലെ അസ്വസ്ഥതകള്‍ക്കും ഇത് കാരണമാകും.