അനുബന്ധ വാര്‍ത്തകള്‍
- മൂന്നുപേരിൽ നിന്നും ഒരു കുഞ്ഞിന് ജൻമം നൽകി, അമ്പരന്ന് ശാസ്ത്രലോകം !
- താടിക്കാരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങളെ പേടിക്കണം !
- ആരോഗ്യ മേഖലയിൽ ഏറെ മുന്നേറി, പക്ഷേ ജീവൻ രക്ഷിക്കാൻ ജീവനുകൾ കയ്യിൽ പിടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥ, എയർ ആംബുലൻസ് ഒരു ആവശ്യമായി മാറുന്നത് ഇവിടെയാണ്
- കുഞ്ഞിന്റെ ജീവനായി കുതിച്ച ആംബുലൻസ് കൊച്ചിയിലെ ആശുപത്രിയിലെത്തി, ഉടൻ ഹൃദയ ശസ്ത്രക്രിയ ആരംഭിക്കും
- സാംസങ് ഗ്യാലക്സി A2 ഉടൻ ഇന്ത്യൻ വിപണിയിലെത്തും, വില വെറും 5,290 രൂപ
യുവതിയുടെ കണ്ണിൽനിന്നും പുറത്തെടുത്തത് ജീവനുള്ള തേനീച്ചകളെ, 29കാരിയുടെ കണ്ണ് കൂടാക്കി തേനീച്ചകൾ മുട്ടയിട്ടു !
യുവതിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് നാല് ജീവനുള്ള തേനീച്ചകളെ. തായ്ലൻഡിൽനിന്നുമാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണ്ണിൽ അണുബാധയുമായി ഫൂയിന്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ 29കാരി ചികിത്സക്ക് എത്തിയതോടെയാണ് കണ്ണിനുള്ളിൽ തേനിച്ചകളെ കണ്ടെത്തിയത്.
മൈക്രോസ്കോപ് ഉപയോഗിച്ച് യുവതിയുടെ കണ്ണ് പരിശോധിച്ചതോടെ കണ്ണിനുള്ളിൽ ജീവനുള്ള എന്തോ അനങ്ങുന്നതായി ഡോക്ടർമാർക്ക് വ്യക്തമായിരുന്നു. ഇത് പുറത്തെടുത്തതോടെയാണ് തേനിച്ചകളാണ് എന്ന് വ്യക്തമായത്. ഇതാദ്യമായാണ് കണ്ണീനുള്ളിൽ നിന്നും ജീവനുള്ള തേനീച്ചകളെ പുറത്തെടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
യുവതി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴേക്കും കണ്ണിനുള്ളിലെ ഈർപ്പത്തെ സുരക്ഷിത ഇടമാക്കി തേനീച്ചകൾ മുട്ടയിട്ട് തുടങ്ങിയിരുന്നു. ഹലിക്റ്റഡി എന്ന കുടുംബത്തിൽ പെട്ട തേനീച്ചകളെയാണ് ഡോക്ടർമാർ യുവതിയുടെ കണ്ണിൽനിന്നും പുറത്തെടുത്തത്. യുവതിയുടെ കണ്ണിലെ അണുബാധ ഭേതപ്പെട്ടുവരികയാണ്.