വശീകരിച്ച് റിസോർട്ടിലേക്ക് വിളിച്ചുവരുത്തും, നഗ്നയായി കൂടെ നിർത്തി ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തും, പിന്നീട് ബ്ലാൿമെയിലിംഗ്, തൃശുർ സ്വദേശിനി പിടിയിൽ

Last Updated: വ്യാഴം, 21 മാര്‍ച്ച് 2019 (15:15 IST)
റിസോർട്ടിലേക്ക് വിളിച്ചുവരുത്തി കൂടെ നിർത്തി നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി പണം തട്ടുന്ന സംഘത്തിലെ യുവതിയെ പൊലീസ് പിടിക്കൂടി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനിയായ 27കാരി ഷമീനയെയാണ് പൊലീസ് പിടികൂടിയത്. കേസിലെ മറ്റു രണ്ട് പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഘമായാണ് ഇവരുടെ തട്ടിപ്പ്. ആദ്യം പണക്കാരായ ആളുകളെ കണ്ടെത്തും പിന്നീട് വശീകരിച്ച് റിസോർട്ടിലേക്ക് വിളിച്ചുവരുത്തും. ഇവരെ നഗ്നരാക്കി കൂടെ നിർത്തി ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തും. തുടർന്ന് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി.

കഴിഞ്ഞമാസമണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. കോഴിക്കോട്ടെ കക്കാടംപൊയിലെ റിസോർട്ടിൽ മുറിയെടുത്ത ശേഷം ഉടമയെ മുറിയിൽ വിളിച്ചുവരുത്തി നഗനാക്കി കൂടെ നിർത്തി ചിത്രങ്ങൾ പകർത്തുകയായിരുന്നു.

ഇത് കാണിച്ച് ഭിഷണിപ്പെടുത്തി 40000 രൂപ ഇയളിൽ നിന്നും പ്രതികൾ തട്ടിയെടുത്തിരുന്നു. എന്നാൽ പിന്നീട് 5 ലക്ഷം രൂപ നൽകണം എന്ന് ആവശ്യപ്പെട്ട് ഭീഷണി തുടർന്നപ്പോൾ റിസോർട്ട് ഉടമ തിരുവമ്പാടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസിന്റെ അന്വേഷണത്തിൽ കൂമ്പാറ സ്വദേശി ഡോണ്‍, തിരുവമ്പാടി സ്വദേശി ജോര്‍ജ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതി ഷമീനയെ പിടികൂടിയത്. സംഘത്തിലെ അനീഷ് എന്നയാളെ ഇനിയും പിടികൂടാനായിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :