Bigg Boss Season 5വെറുതെ കിട്ടാനുള്ള സാധനവുമല്ല ബിഗ് ബോസ്, ഒന്നര വര്‍ഷം ട്രൈ ചെയ്‍താണ് അവസരം ലഭിച്ചത്:അഞ്‍ജൂസ്
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 15 മെയ് 2023 (09:56 IST)
ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോയ ഒടുവിലെ മത്സരാർത്ഥിയാണ് അഞ്‍ജൂസ് . 50 ദിവസത്തോളം മത്സരിച്ച വ്യക്തിയെന്ന നിലയിൽ തനിക്ക് ലഭിച്ച വലിയ അവസരത്തെക്കുറിച്ച് താരം മോഹൻലാലിനോട് തുറന്ന് പറയുകയാണ്.
ഏഴു കിലോ ശരീരഭാരം തന്റെ കുറഞ്ഞു എന്നാണ് പുറത്ത് വന്നപ്പോൾ അഞ്‍ജൂസ് മോഹൻലാലിനോട് പറഞ്ഞത്.
ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തുവരുന്നത് ഇഷ്ടമല്ലെന്നും അഞ്‍ജൂസ് പറഞ്ഞു. ഇവിടെ ഒരാഴ്ചയെങ്കിലും എന്തായാലും നില്‍ക്കാൻ പറ്റുക എന്നത് ഭയങ്കര പാടാണ് എളുപ്പമാണെന്ന് വിചാരിക്കുന്നത് ഒട്ടും ശരിയല്ല. വെറുതെ കിട്ടത്തില്ല വെറുതെ കിട്ടാനുള്ള സാധനവുമല്ല ബിഗ് ബോസ്, ഒന്നര വര്‍ഷം ട്രൈ ചെയ്‍താണ് എനിക്ക് അവസരം ലഭിച്ചത്. ഇവിടെ എനിക്ക് 50 ദിവസം നില്‍ക്കാൻ പറ്റിയത് വലിയ കാര്യം. അതില്‍ അഭിമാനുമുണ്ടെന്നും അഞ്‍ജൂസ് മോഹൻലാലിനോട് പറഞ്ഞു.