ശരീരത്തില്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനുള്ള അഞ്ചുമാര്‍ഗങ്ങള്‍ ഇതാ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 മെയ് 2023 (13:27 IST)
എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ നല്ല കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാവാതിരിക്കാന്‍ ഇത് ശരീരത്തില്‍ ആവശ്യത്തിനുണ്ടായിരിക്കണം. ജീവിത ശൈലിയിലെ ചില മാറ്റം കൊണ്ട് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും. ദിവസവും വ്യായാമം ചെയ്യുന്നത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദിവസവും 30മിനിറ്റ് വ്യായാമം ചെയ്താല്‍ മതിയാകും.

മറ്റൊന്ന് ശരീരഭാരം കൃത്യമായി നിലനിര്‍ത്തലാണ്. ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങിലൂടെയും ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും. മറ്റൊന്ന് പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയാണ്. ആന്റിഓക്‌സിഡന്റ് അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യവശ്യമാണ്. അവക്കാഡോ,ബെറീസ് എന്നിവയില്‍ നിറയെ ആന്റിഓക്‌സിഡന്റ് ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :