1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. How to ckeck Purity of Fish

കറി വയ്ക്കാൻ വാങ്ങുന്ന മീൻ ഫ്രഷ് ആണോയെന്ന് പരിശോധിക്കാൻ ചില ടിപ്‌സുകൾ

മീനിന്റെ കണ്ണുകൾ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിൽ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ മീൻ ആണ്

Fish quality, Fish quality checking tips, How to check Fish quality, മീന്‍ ഗുണമേന്മ പരിശോധിക്കേണ്ടത് എങ്ങനെ, പഴകിയ മീന്‍, മീന്‍ പഴക്കം പരിശോധിക്കാം
മീൻ കറിയില്ലാതെ ഊണ് കഴിക്കാൻ പറ്റാത്തവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ പലപ്പോഴും നമ്മൾ വലിയ ആഗ്രഹത്തോടെ വാങ്ങി കൊണ്ടുവരുന്ന മീൻ കറിവെച്ച് കഴിയുമ്പോൾ വിചാരിച്ച രുചി കിട്ടാറില്ല. അതിനു കാരണം മീനിന്റെ പഴക്കമാണ്. ഫ്രീസ് ചെയ്ത മീനാണ് പലപ്പോഴും മാർക്കറ്റുകളിൽ ലഭിക്കുന്നത്. മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മീൻ പഴകിയതാണോ എന്നറിയാൻ ഇക്കാര്യങ്ങൾ നോക്കിയാൽ മതി.
 
മീനിന്റെ കണ്ണുകൾ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിൽ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ മീൻ ആണ്. നല്ല മത്സ്യത്തിന് തിളക്കമുള്ള കണ്ണുകൾ ആയിരിക്കും. ചെകിളയ്ക്ക് ചേറിന്റെ (ചെളി) നിറമാണെങ്കിൽ മീൻ കേടായിട്ടുണ്ട് എന്നാണ് അർത്ഥം. നല്ല മത്സ്യത്തിന്റെ ചെകിള രക്ത നിറമായിരിക്കും. 
 
തോലിന്റെ നിറം മാറിയിട്ടുണ്ടെങ്കിൽ മീൻ പഴക്കം ചെന്നതാണെന്ന് അർത്ഥം. കേടായ മീൻ മാംസത്തിൽ തൊട്ടാൽ കുഴിഞ്ഞ് പോകുകയും അത് പൂർവ്വ സ്ഥിതിയിൽ ആകാതിരിക്കുകയും ചെയ്യും. കുഴിയാതെ നല്ല കട്ടിയുള്ള മാംസമാണെങ്കിൽ മീൻ ഫ്രഷ് ആണെന്ന് അർത്ഥം. കേടായ മത്സ്യത്തിന് അസഹ്യമായ ദുർഗന്ധം ഉണ്ടാകും. 
അടുത്ത ലേഖനം
കുട്ടികളിലെ ചെറുപ്പത്തിലെ പോഷകാഹാരക്കുറവ് ടൈപ്പ് 5 ഡയബെറ്റിസിന് കാരണമാകാം