അനുബന്ധ വാര്‍ത്തകള്‍
- ഉള്ളിയിലെ കറുത്ത പാടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?
- ഇന്ത്യയില്‍ ഉള്ളി പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന ഒരേയൊരു സ്ഥലം ഇതാണ്; ഇവിടെ ഉള്ളി വളര്‍ത്തുകയോ വില്ക്കുകയോ ചെയ്യാത്തതിന്റെ കാരണം ഇതാണ്
- ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?
- തൊലി കളഞ്ഞ ശേഷം സവാള നന്നായി കഴുകുക; കാരണം ഇതാണ്
- ഉള്ളി അരിയുമ്പോള്‍ കണ്ണീര് വരുന്ന പ്രശ്നമുണ്ടോ ? ഈ ടിപ്പുകള്‍ പരീക്ഷിച്ചു നോക്കൂ
സവാളയേക്കാള്‍ കേമന്‍ ചുവന്നുള്ളി; അറിയാം ആരോഗ്യ ഗുണങ്ങള്‍
സവാളയേക്കാള്‍ കൂടുതല്‍ കലോറി ചുവന്നുള്ളിയില്‍ അടങ്ങിയിട്ടുണ്ട്
Shallot
സവാളയേക്കാള്‍ കൂടുതല്‍ കലോറി ചുവന്നുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. നൂറ് ഗ്രാം സവാളയിലെ കലോറി 40 ആണെങ്കില്‍ നൂറ് ഗ്രാം ചെറിയ ഉള്ളിയില്‍ അത് 72 ആണ്.
സവാളയിലെ പ്രോട്ടീന്‍ 1.1 ഗ്രാം മാത്രമാണ്. ചുവന്നുള്ളില്‍ അത് 2.5 ഗ്രാം ഉണ്ട്. സവാളയേക്കാള്‍ ഫൈബറിന്റെ അളവ് ചുവന്നുള്ളിയില്‍ കൂടുതലാണ്. അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയെല്ലാം കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്നുള്ളിയില്‍ തന്നെ.
ചുവന്നുള്ളില്‍ ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലുകള്‍ ബലപ്പെടാനും ചുവന്നുള്ളി നല്ലതാണ്. അലിസിന്‍ എന്ന ആന്റി ഓക്‌സിഡന്റിന്റെ സാന്നിധ്യം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ചുവന്നുള്ളി ബാക്ടീരിയയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നു. ആന്റി കാന്‍സര്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയതിനാല്‍ ചെറിയുള്ള കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നു. ചെറിയുള്ളിയിലെ ഫോലേറ്റ് എന്ന ഘടകം തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്. രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ ചെറിയുള്ളി സഹായിക്കും.
ഓംലറ്റ് പാകം ചെയ്യുമ്പോള്‍ അതില്‍ സവാളയും ചുവന്നുള്ളിയും മാറി മാറി ഉപയോഗിച്ച് നോക്കൂ. അപ്പോള്‍ അറിയാം ആര്‍ക്കാണ് കൂടുതല്‍ രുചിയെന്ന് ! Shallot എന്നാണ് ചുവന്നുള്ളിയുടെ ഇംഗ്ലീഷ് നാമം.
അടുത്ത ലേഖനം