പുകവലി; ഹൃദയത്തേക്കാൾ പ്രശ്‌നം കണ്ണിന്!

പുകവലി; ഹൃദയത്തേക്കാൾ പ്രശ്‌നം കണ്ണിന്!

Rijisha M.| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (16:20 IST)
പുകവലി പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിതെളിക്കുമെന്ന് എല്ലാവർക്കും അറിയാം. കൂടുതലായും ഹൃദയ സംബന്ധമായ പല പ്രശ്‌നങ്ങളും ഉണ്ടാകാനാണ് പുകവലി കാരണമാകുന്നത്. എന്നാൽ പുകവലിക്കുന്നവർക്ക് മാത്രമല്ല ആ പുക ശ്വസിക്കുന്നവർക്കും പ്രശ്‌നമുണ്ട്, ഹൃദയത്തിന് മാത്രമല്ല കണ്ണിനും.

പുകവലിക്കുന്നവരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കലർന്നിരിക്കുന്ന കാഡ്മിയമാണ് കാഴ്ചയ്ക്ക് പ്രശ്‌നമാകുന്നത്. കാഡ്മിയവും ലെഡും ക്രമേണ റെറ്റിനയില്‍ അടിഞ്ഞുകൂടുന്നതോടെയാണ് കാഴ്ചയ്ക്ക് തടസ്സമുണ്ടാകുന്നതെന്ന് പഠനം പറയുന്നു. വെളിച്ചത്തെ തിരിച്ചറിയാനും അത് സന്ദേശമായി തലച്ചോറിലേക്കയക്കാനുമെല്ലാം സഹായിക്കുന്നത് റെറ്റിനയാണ്.

എന്നാല്‍ വലിയ അളവില്‍ കാഡ്മിയം അടിഞ്ഞുകൂടുന്നതോടെ റെറ്റിനയ്ക്ക് ഈ ധര്‍മ്മം കൃത്യമായി നിര്‍വഹിക്കാന്‍ കഴിയാതെവരുന്നു. സാധാരണഗതിയില്‍ പ്രായം കൂടുമ്പോഴാണ് ഇത്തരത്തിലുള്ള തകരാര്‍ ഉണ്ടാവുക. എന്നാല്‍ പുകവലി മൂലം ഈ പ്രശ്‌നം ആളുകളില്‍ നേരത്തേയുണ്ടാകുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :