മട്ടന്‍ കിടിലനാണ്, പക്ഷേ..! ശ്രദ്ധിക്കണം

പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മട്ടന്‍ പേശികളുടെ ആരോഗ്യത്തിനു നല്ലതാണ്

Mutton, Mutton Meat, Mutton healthy or unhealthy, മട്ടന്‍ നല്ലതാണോ, മട്ടന്റെ ഗുണങ്ങള്‍, ആട്ടിറച്ചിയുടെ ദോഷങ്ങള്‍
രേണുക വേണു| Last Modified ചൊവ്വ, 17 ജൂണ്‍ 2025 (13:35 IST)
Mutton

ഇറച്ചികളില്‍ ഏറ്റവും കേമന്‍ ആരെന്ന് ചോദിച്ചാല്‍ അത് മട്ടന്‍ ആണ്. ഏറെ പോഷക ഗുണങ്ങള്‍ അടങ്ങിയ ആട്ടിറച്ചി ശരീരത്തിനു നല്ലതാണ്. പ്രോട്ടീന്‍, അയേണ്‍, വിറ്റാമിന്‍ 12, സിങ്ക്, പൊട്ടാസ്യം എന്നിവ മട്ടനില്‍ അടങ്ങിയിരിക്കുന്നു. മറ്റു ഇറച്ചികളെ അപേക്ഷിച്ച് മട്ടന് കൊഴുപ്പ് കുറവാണ്. റെഡ് മീറ്റുകളില്‍ പൂരിത കൊഴുപ്പ് കുറവ് അടങ്ങിയരിക്കുന്നത് ആട്ടിറച്ചിയില്‍ ആണ്.

പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മട്ടന്‍ പേശികളുടെ ആരോഗ്യത്തിനു നല്ലതാണ്. ചിക്കന്‍, ബീഫ് എന്നിവയേക്കാള്‍ അയേണ്‍ അടങ്ങിയിട്ടുണ്ട് ആട്ടിറച്ചിയില്‍. ചുവന്ന രക്ത കോശങ്ങളുടെ വളര്‍ച്ചയ്ക്ക് മട്ടന്‍ നല്ലതാണ്. അതേസമയം അമിതമായി ആട്ടിറച്ചി കഴിക്കുന്നതും ഒഴിവാക്കണം.

മട്ടന്‍ അമിതമായി കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കു കാരണമാകും. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം മട്ടന്‍ ഭക്ഷണക്രമത്തില്‍ ഉള്‍ച്ചേര്‍ക്കുക. ചിലരില്‍ ദഹനപ്രശ്‌നങ്ങള്‍ക്കും മട്ടന്‍ കാരണമാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :