പല്ല് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

പല്ലുകളില്‍ ബ്രഷ് കൊണ്ട് ശക്തിയായി അമര്‍ത്തി തേയ്ക്കരുത്

Brushing, teeth, tooth, teeth cleaning, Do not brush hard on teeth
രേണുക വേണു| Last Modified ശനി, 14 ജൂണ്‍ 2025 (12:02 IST)
Brushing

പല്ലുകള്‍ വൃത്തിയുള്ളതായിരിക്കാന്‍ രണ്ട് നേരവും ബ്രഷ് ചെയ്യണമെന്ന് അറിയാമല്ലോ. രാവിലെ എഴുന്നേല്‍ക്കുമ്പോഴും രാത്രി കിടക്കുന്നതിനു മുന്‍പും പല്ല് തേയ്ക്കണം. എന്നാല്‍ അശ്രദ്ധയോടെ പല്ല് തേയ്ക്കുന്നത് ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

പല്ലുകളില്‍ ബ്രഷ് കൊണ്ട് ശക്തിയായി അമര്‍ത്തി തേയ്ക്കരുത്. ഇത് പല്ലുകളുടെ ഇനാമില്‍ നഷ്ടപ്പെടാന്‍ കാരണമാകും. ഇനാമില്‍ നഷ്ടപ്പെടുമ്പോഴാണ് മോണയിറക്കം സംഭവിക്കുന്നത്. മോണയിറക്കം മൂലം പല്ലുകളില്‍ പുളിപ്പ് അനുഭവപ്പെടുന്നു. ഒരുപാട് നേരം പല്ലില്‍ ബ്രഷ് ഉരയ്ക്കുന്നതും നല്ലതല്ല.

സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് മാത്രമേ പല്ലുകള്‍ ക്ലീന്‍ ചെയ്യാവൂ. പല്ലുകളുടെ എല്ലാ ഭാഗത്തേക്കും ബ്രഷ് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. രണ്ട് മിനിറ്റില്‍ കൂടുതല്‍ പല്ല് തേയ്ക്കേണ്ട ആവശ്യവുമില്ല. കൂടുതല്‍ അളവില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതും പല്ലുകള്‍ക്ക് ദോഷം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :