1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Is it better to sleep with or without a pillow?

കഴുത്തുവേദനയും പുറം‌വേദനയും മൂലം കഷ്ടപ്പെടുന്നോ? തലയണയാണ് വില്ലന്‍ !

തലയണ
പലരും പല രീതിയിലാണ് ഉറങ്ങുന്നത്. കമഴ്ന്നും ചെരിഞ്ഞും മലർന്നും അങ്ങനെയങ്ങനെ. ചിലർ തലയണ വയ്ക്കും. എന്നാൽ മറ്റുചിലർക്ക് തലയണ വേണ്ട. കഴുത്തുവേദന, പുറംവേദന തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയാൽ തലയണ ഒഴിവാക്കി കിടന്ന് നോക്കൂ എന്നാണ് ഡോക്ടർമാർ പറയാറ്.  
 
ഉറങ്ങുമ്പോൾ തലയണ പൂർണമായും ഒഴിവാക്കിക്കോളൂ എന്ന് പറയുന്നതിൽ പല കാരണങ്ങളാണുള്ളത്. ഉയരമുള്ള തലയണ വെച്ചാൽ കഴുത്തിന് മരവിപ്പ് ഉണ്ടാകും. അനങ്ങാൻ പറ്റാത്തപോലെ ഉയർന്നിരിക്കും. അതല്ല, തലയണ ഉപയോഗിക്കാതെ ഉറങ്ങാൻ കഴിയില്ല എന്നുള്ളവരാണെങ്കിൽ വളരെ സോഫ്റ്റായ തലയണ മാത്രം ഉപയോഗിക്കുക.
 
അത്യാവശ്യം കട്ടിയുള്ള അതേസമയം സോഫ്റ്റായ തലയണ വയ്ക്കുന്നതാണ് പിടലിക്കു സപ്പോർട്ട് കിട്ടാൻ നല്ലത്. നിങ്ങൾ നല്ല നടുവേദന അനുഭവിക്കുന്ന ആളല്ലെങ്കിൽ ഉറപ്പായും കട്ടിയുള്ള തലയണ വയ്ക്കാം. നമ്മുടെ ആരോഗ്യത്തിനനുസരിച്ച് ശരീരപ്രക്രതിക്കനുസരിച്ച് മാത്രം തലയണ ഉപയോഗിക്കുക.
About Writer
BIJU
അടുത്ത ലേഖനം
തയ്യാറാക്കാം മുന്തിരിയില്ലാത്തൊരു മുന്തിരിക്കൊത്ത്!