അനുബന്ധ വാര്‍ത്തകള്‍
- എന്താണ് താരന്, താരന് പകരുമോ
- മലബന്ധം തടഞ്ഞ് ദഹനം മെച്ചപ്പെടുത്താനുള്ള ഏഴുവഴികള്‍ ഇതാണ്
- 'ജയിലര്‍' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു, എത്തുന്നത് 5 ഭാഷകളില്‍
- പല്ലുകള്‍ നന്നായി വൃത്തിയാകണമെങ്കില്‍ ഇത്രസമയമെങ്കിലും ബ്രഷ് ചെയ്യണം
- സ്റ്റൈലിഷ് ലുക്കില്‍ അദിതി രവി, പുത്തന്‍ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്, ചിത്രങ്ങള്‍ കാണാം
ആര്യവേപ്പിലുണ്ട് മുഖക്കുരുവിനുള്ള പരിഹാരം!
പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖക്കുരു. മുഖക്കുരു മാറാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ടവര്‍ക്കായി നമ്മുടെ ചുറ്റുവട്ടത്തുനിന്നു തന്നെയുള്ള ഒരു പരിഹാരമാണ് ആര്യവേപ്പ്. ആയുര്‍വേദത്തില്‍ ഒരുപാപാട് പ്രാധാന്യമുള്ള ഒന്നാണ് ആര്യവേപ്പ്. ത്വക്കിനുണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ആര്യവേപ്പിലുണ്ട്. മുഖക്കുരു അകറ്റാന്‍ ആര്യവേപ്പ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.
ആദ്യം ആവശ്യത്തിനുള്ള ആര്യവേപ്പില കഴുകി വൃത്തിയാക്കി എടുക്കുക. ഈ ഇലയോടൊപ്പം കുറച്ച് റോസാപ്പൂവിന്റെ ഇതളുകള്‍ കൂടി ചേര്‍ത്ത് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. തിളപ്പിച്ച വെള്ളം വൃത്തിയുള്ള തുണിയോ അരിപ്പയോ കൊണ്ട് അരിച്ചെടുത്ത് തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം ഇത് പഞ്ഞിയില്‍ മുക്കി മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. അല്ലെങ്കില്‍ ഈ മിശ്രിതം ഒരു ഐസ് ട്രേയില്‍ വച്ച് ഐസ് ക്യൂബ് ആക്കി രാവിലെയും വൈകുന്നേരവും മുഖം കഴുകിയ ശേഷം മുഖത്ത് പുരട്ടുകയും ചെയ്യാം. ഇങ്ങനെ ചെയ്യുന്നത് വഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി ലഭിക്കുക മാത്രമല്ല മുഖത്തെ ചര്‍മ്മം കൂടുതല്‍ സുന്ദരമാകുകയും ചെയ്യുന്നു.
അടുത്ത ലേഖനം