'ജയിലര്‍' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു, എത്തുന്നത് 5 ഭാഷകളില്‍

കെ ആര്‍ അനൂപ്| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2023 (11:06 IST)
ഓഗസ്റ്റ് പത്തിന് തിയറ്ററുകളിലെത്തിയ ജയിലര്‍ പ്രദര്‍ശനം തുടരുകയാണ്.500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ രജനി ചിത്രം 200 കോടിക്ക് അടുത്ത് പ്രൊഫിറ്റും ഉണ്ടാക്കി. ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബര്‍ 7ന് സ്ട്രീമിംഗ് ആരംഭിക്കും. തമിഴ്,മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ റിലീസുണ്ട്.

തിയറ്ററിലെ പ്രദര്‍ശനത്തിന് കാര്യമായ തിരിച്ചടി സൃഷ്ടിച്ചില്ലെങ്കിലും ചിത്രത്തിന്റെ ഒടിടി റിലീസിനെ നേരിട്ട് ബാധിക്കും.എച്ച്ഡി പ്രിന്റ് പുറത്തായതോടെ ഒ.ടി.ടി റിലീസ് വേഗത്തില്‍ ആക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
ഓഗസ്റ്റ് 25ന് ജയിലര്‍ നിര്‍മാതാക്കള്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 525 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :