കേശസംരക്ഷണത്തിന് ഒരു രൂപ പോലും മുടക്കേണ്ട, ഇത് ചെയ്താല്‍ മതി!

മുടി, ഷാമ്പു, കേശസംരക്ഷണം, Hair, Shampoo, Hair Protection
Last Modified ബുധന്‍, 20 ഫെബ്രുവരി 2019 (21:07 IST)
വെള്ളം, അന്തരീക്ഷത്തിലെ പൊടി, സമയക്കുറവ് എന്നിവ കാരണം കേശ സംരക്ഷണം ഇന്ന് പലര്‍ക്കും സാധിക്കാതെ വന്നിട്ടുണ്ട്. അതിനു പകരം അവര്‍ വിപണിയില്‍ കിട്ടുന്ന ഷാമ്പു, മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നു.

എന്നാല്‍ അഞ്ച് ഇതള്‍ ചുവന്ന ചെമ്പരത്തി 10 എണ്ണം താളി ആക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. 10 ദിവസം തുടര്‍ച്ചയായി ചെയ്താല്‍, താരന്‍, മുടി കൊഴിച്ചില്‍, തല ചൊറിച്ചില്‍ എന്നിവ പൂര്‍ണമായും മാറി കിട്ടും എന്ന് നിങ്ങള്‍ക്കറിയാമോ. ചെമ്പരത്തി താളി എന്ന് നാട്ടുമ്പുറങ്ങളില്‍ അറിയപ്പെടുന്ന ഈ മികച്ച ഷാമ്പു നല്‍കുന്ന കേശ സംരക്ഷണം വിപണിയില്‍ നിന്ന് ലഭിക്കുന്ന മേന്മയേറിയ വില കൂടിയ ഷാമ്പൂ നല്‍കില്ല എന്ന് ഓര്‍ക്കുക.

ചര്‍മ്മ രോഗങ്ങളും ഇപ്പോള്‍ സാധാരണമായിരിക്കുന്നു. ചര്‍മത്തിന് പുറമെയുള്ള കറുത്ത പാടുകള്‍, സോറിയാസിസ് തുടങ്ങിയവയ്ക്ക് ഉത്തമമായ നാട്ടുമരുന്നുകള്‍ ഉണ്ട്. ദന്തപാലയുടെ ഇല 5 - 6 എണ്ണം എടുത്ത് വെളിച്ചെണ്ണയില്‍ മുക്കി വയ്ക്കുക. ഇത് വെയിലത്ത്‌ വച്ച് ചൂടാക്കുക. ഇലയിലെ ജലാംശം വറ്റുന്നത് വരെ ചൂടാക്കുക. ഏകദേശം എണ്ണ നല്ല കറുപ്പ് നിറത്തില്‍ കട്ടി ആവുമ്പോള്‍ ഉപയോഗിച്ച് തുടങ്ങാം. ചര്‍മത്തിന് പുറമെയുള്ള കറുത്ത പാടുകള്‍, സോറിയാസിസ് തുടങ്ങിയവ ഉള്ളിടത്ത് ഇത് പ്രയോഗിക്കാം. നല്ലമാറ്റം ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :