Last Modified വെള്ളി, 8 ഫെബ്രുവരി 2019 (20:18 IST)
മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മുപ്പത് വയസിന് ശേഷം ഇക്കാര്യത്തില്‍ പലരും നിരാശരാണ്. സ്‌ത്രീക്കും പുരുഷനും ഇക്കാര്യത്തില്‍ ആശങ്ക കൂടുതലാണ്.
മുപ്പത് വയസിന് ശേഷം മുടി നഷ്‌ടമാകുന്നതിന് പല കാരണങ്ങളുണ്ട്. തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളും ഹോര്‍മോണ്‍ വ്യതിയാനവുമാണ് പ്രധാന വില്ലനാകുന്നത്. ഡോസ് കൂടിയ മരുന്നുകൾ കഴിക്കുന്നതും തിരിച്ചടിയാണ്.
ആര്‍ത്തവ വിരാമത്തോടെ സ്‌ത്രീകളിലെ ഈസ്‌ട്രജന്‍ ലെവല്‍ കുറയും. ഇത് മുടി നഷ്‌ടമാകുന്നതിന് പ്രധാന കാരണമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണത്തിന്റെ അഭാവം പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകും.
മുപ്പതുകളിലെ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ് മാനസിക സമ്മര്‍ദ്ദമാണ്. കാപ്പിയും ചായയും കൂടുതൽ കഴിക്കുന്നതും അമിതമായ മദ്യപാനവും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കും. പ്രോട്ടീനും വിറ്റാമിനും ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കേണ്ടതാണ് മുടി കൊഴിച്ചിലിന് എതിരെയുള്ള പ്രധാന മാര്‍ഗമാണ്.