‘നിർത്തൂ നിങ്ങളുടെ ഈ ചീപ്പ് പബ്ലിസിറ്റി, ഞങ്ങളെ അപമാനിക്കാതിരിക്കൂ’- ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകുന്നവരോട് യുവതി

Last Modified ബുധന്‍, 6 ഫെബ്രുവരി 2019 (13:23 IST)
ക്യൻ‌സർ രോഗികൾക്ക് മുടി മുറിച്ച് നൽകുകയും അത് സോഷ്യൽ മീഡിയകളിലൂടെ അറിയിക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ നാം കാണാറുണ്ട്. ഇത്തരത്തിൽ അവസാനമായി വാർത്തയിൽ ഇടം പിടിച്ച വ്യക്തിയാണ് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്നാൽ ഇത്തരത്തിൽ തലമുടി മുറിച്ചുനിൽകുന്നത് കൊണ്ട് രോഗികൾ പ്രയോജനം ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ക്യാൻസറിനെ അതിജീവിച്ച ജസ്ന എന്ന യുവതി.

ജസ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം, എന്നെ പോലെ തന്നെ സർവൈവേഴ്സ് ആയിട്ടുള്ള ഒത്തിരി സുഹൃത്തുക്കൾ പറയാൻ ആഗ്രഹിച്ച ഒരു കാര്യം ആണ്. കുറച്ചു വർഷങ്ങളായി കണ്ടു വരുന്ന ഒരു പ്രേവണത ആണ് ക്യാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി എന്ന തലകെട്ടോടു കൂടിയ തല മുണ്ഡനം ചെയ്ത ചിത്രങ്ങൾ. ഇത് ശെരിക്കും വിഗ് കമ്പനിയുടെ ലാഭത്തിനോ ഒരു പബ്ലിസിറ്റിക്കോ വേണ്ടിയാണു എന്നത് കാണുന്ന ഏതൊരാൾക്കും പെട്ടെന്ന് മനസിലാകും. ക്യാൻസർ രോഗികൾക്കു മുടി കൊണ്ട് വെല്ല്യ പ്രേയോജനം ഒന്നും ഇല്ല. ഈ വിഗ് വാങ്ങിയിട്ട് ഉള്ള ചിലർ 20000വും 25000 ഒക്കെ ആണ് മുടക്കിയത്. ഇതിൽ എവിടെയാണ് ക്യാൻസർ രോഗിക്ക് ഉള്ള സഹായം ആകുന്നത് ???.

ആഗ്രഹം ഉള്ളവർ നേരിട്ട് വെല്ല സാമ്പത്തിക സഹായവും ചെയ്യൂ. കാൻസർ വന്ന് ട്രീറ്റ്മെന്റ് എടുത്തപ്പോൾ മുടി കൊഴിയുന്നത് സ്വഭാവികം. അതിൽനാൽ തന്നെ മറ്റൊറൊരാളുടെ തല ക്യാൻസർ രോഗിയുടെ പേരിൽ മുട്ട അടിച്ചു കാണാൻ ഒരു രോഗിയും സത്യത്തിൽ ആഗ്രഹിക്കുന്നില്ല . ആരെങ്കിലും അന്വേഷിച്ചിട്ട് ഒക്കെ ആണോ ഈ സാഹസത്തിനു മുതിരുന്നത്? നിങ്ങൾ അന്വേഷിച്ചിട്ട് ആണ് എങ്കിൽ ഏതേലും ക്യാൻസർ വന്ന വെക്തി ഈ വിഗ് ഉപയോഗിക്കുന്നുണ്ടോ എന്ന് തിരക്കിട്ട് ഉണ്ടോ?

എന്നെ പോലെ തന്നെ ക്യാന്സറിനോട് പൊരുതിയ പലരെയും എനിക്ക് അറിയാം. ഈ പറഞ്ഞ ഒരാള് പോലും നിങ്ങൾ ഈ പറയുഞ്ഞ വിഗ് വെക്കാൻ താല്പര്യം ഉള്ളവർ അല്ല . ക്യാൻസർ വന്ന് സ്ഥിതീകരിച്ഛ് കഴിഞ്ഞാൽ 80 % ആൾക്കാരും ആ രോഗത്തെ ഉൾക്കൊള്ളും. പിന്നെ ദൈവം അവർക്ക് എല്ലാംത്തിനോടും പൊരുതാനും പൊരുത്തപ്പെടാനും ഉള്ള ആത്മധൈര്യംവും കൊടുക്കും. അതിനാൽ തന്നെ മുടി കൊഴിയുന്നതോ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളോ അവർക്ക് ഒരു പ്രശ്നം അല്ല. കാരണം അവർക്ക് ചികിത്സയുടേതായ വേറെ പല പ്രേശ്നങ്ങളും ഉണ്ട്. അതാണ് അപ്പോൾ വലുത്.

ഈ വിഗ് പോലെ ഉള്ള സാധനങ്ങൾ ആ സമയത്തു ഇറിറ്റേഷൻ ഉണ്ടാക്കും. ട്രീറ്റ്മെന്റ് ടൈമിൽ വളരെ ഫ്രീ ആയിരിക്കണം എന്നാണ് ഓരോ രോഗിയും ആഗ്രഹിക്കുന്നത്. മാത്രവും അല്ല ഈ ഒരു സാഹചര്യം അവരെ കൂടുതൽ ആത്മധൈര്യം ഉള്ളവരാക്കാൻ കൂടെ ഉപകരിക്കുന്നതാണ്. ഈ വിഗ് ഉണ്ടാക്കാൻ വ്യാപകമായി മുടി മുറിച്ചു നല്കുന്നതിൽ എന്തോ വലിയ തട്ടിപ്പ് ഉണ്ട് തീർച്ച(ആലോചിച്ചു നോക്കൂ ).. രോഗികൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ഈ മുടി മുറിക്കൽ പ്രേഹസനം സമൂഹത്തിനു കുറേ തെറ്റായ സന്ദേശങ്ങളും നല്കുന്നുമുണ്ട്(ക്യാൻസർ വന്നാൽ മുടി വീണ്ടും വരില്ല, ക്യാൻസർ ജീവിതത്തിന്റെ അവസാന വാക്കാണ് എന്നിങ്ങനെ നീളുന്നു).

ദയവു ചെയ്തു ക്യാൻസർ രോഗികളെ വെറുതെ വിടൂ അവരെ ഇങ്ങനെ അപമാനിക്കാതെ ഇരിക്കൂ. ശെരിക്കും ഇത് ഒക്കെ കാണുന്ന രോഗികളുടെ മാനസികാവസ്ഥ ഓരോരുത്തരും ഒന്ന് ചിന്തിച്ചു നോക്കണം.ക്യാൻസർ രോഗികളുടെ പേരിൽ പല പല വലിയ തട്ടിപ്പുകളും നടക്കുന്നുണ്ട്. ഉപകാരം ചെയ്തില്ലെങ്കിലും അവരുടെ സഹതാപതരംഗത്തിന്റെ പേരിൽ മുതലെടുപ്പ് നടത്താതെ ഇരിക്കൂ.. (ക്യാൻസറിനോട് പൊരുതുന്നവർക്കും, പൊരുതി ജയിച്ചവർക്കും, പൊരുതുന്നവർക്കും, വേണ്ടി സമർപ്പിക്കുന്നു )



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :