കുടലിലെ നല്ല ബാക്ടീരിയയുടെ അളവ് വർധിപ്പിക്കാൻ എന്ത് വേണം?
Curd
ദഹന വ്യവസ്ഥയെ സുഗമമാക്കുന്നതിൽ കുടലിലെ നല്ല ബാക്ടീരിയകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. നല്ല ബാക്ടീരിയകളുടെ അളവ് വർധിക്കാനായി ദിവസവും ചില ഭക്ഷണ സാധനങ്ങൾ നിങ്ങളുടെ മെനുവിൽ ഉൾപ്പെടുത്തണം. തൈര് ആണ് അതിൽ ഒന്നാമൻ. ദിവസവും തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും കുടലിന്റെ ആരോഗ്യത്തിനും തൈര് നല്ലതാണ്. മലബന്ധം ഒഴിവാക്കാനും തൈര് നല്ലതാണ്.
കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കാൻ ദിവസവും ഫൈബർ ധാരാളം അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കണം. ബീൻസ്, പഴം, വാഴപ്പഴം, ആപ്പിൾ, ഗ്രീൻപീസ്, ബ്രോക്കോളി എന്നിവയിലെല്ലാം ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.
ഫൈബറും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുള്ള വാഴപ്പഴം കുടലിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുന്നു. ഡാർക്ക് ചോക്ലേറ്റ്, ബട്ടർ മിൽക്ക് എന്നിവയും വയറിന്റെ ആരോഗ്യത്തിനു നല്ലതാണ്. Also Read: വൈഭവ് സൂര്യവൻശി പ്ലേയിങ് ഇലവനിൽ തുടരും; ഇഷാന് മൂന്നാം ടി20 യിലും വിശ്രമം
