തൊണ്ടവേദന മാറാന്‍ വെളുത്തുള്ളിയും തേനും!

BIJU| Last Updated: വ്യാഴം, 25 ഒക്‌ടോബര്‍ 2018 (18:18 IST)
നമ്മളില്‍ പലരെയും അലട്ടുന്ന ഒരു അസുഖമാണ്. പലപ്പോഴും നമ്മുടെ ദൈനം‌ദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ അസ്വസ്ഥമാക്കുന്ന ഒന്നായി തൊണ്ടവേദന മാറാറുണ്ട്.

വെളുത്തുള്ളി തൊണ്ടവേദനയ്ക്ക് ഒരു നല്ല ഔഷധമാണെന്ന് അറിയുമോ? വെളുത്തുള്ളി വെറുതെ വായിലിട്ട് ചവയ്ക്കാം. അല്ലെങ്കില്‍ ഒരു കഷ്ണം ഗ്രാമ്പൂവും വെളുത്തുള്ളിയും ചേര്‍ത്ത് ചവയ്ക്കുക. തൊണ്ടവേദനയ്ക്ക് ശമനം കിട്ടും.

വെളുത്തുള്ളി വെറുതെ വായിലിട്ട് ചവയ്ക്കുന്നത് പലര്‍ക്കും അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അല്‍പ്പം തേന്‍ ചേര്‍ത്ത് ചവയ്ക്കുന്നത് ഇതിനൊരു പരിഹാരമാണ്.

ഈ പറഞ്ഞ തേന്‍ തൊണ്ടവേദനയ്ക്ക് നല്ല ഔഷധമാണ്. തേനും നാരങ്ങാനീരും അല്‍പ്പം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ തൊണ്ടവേദനയ്ക്ക് ആശ്വാസം കിട്ടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :