സന്ധിവേദനകളെ അകറ്റാനുള്ള പ്രതിവിധി വ്യായാമം തന്നെ! ചെയ്യേണ്ടത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ജൂലൈ 2022 (08:51 IST)
കൈകാല്‍ വിരലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വ്യായാമം തന്നെയാണ്. പേശികള്‍ക്ക് ഉറപ്പ് ഉണ്ടാകുമ്പോള്‍ ഇടക്ക് വേദന അനുഭവപ്പെട്ടേക്കാം. ഇടക്കിടക്ക് വിരലുകള്‍ക്ക് വിശ്രമം കൊടുക്കുക. നാടന്‍ ശൈലിയില്‍ മറ്റൊരു പ്രയോഗമുണ്ട്, ഇടക്കിടെ വിരലുകള്‍ ഞൊട്ടവിടുവിക്കുക. വിരല്‍ നേരെ വിടര്‍ത്തി മടക്കുക. രണ്ട് മൂന്ന് മിനിറ്റ് നേരത്തെക്ക് ഈ പ്രവൃത്തി തുടരുക.

കൈവെള്ളയില്‍ ഇടക്കിടെ മസാജ് ചെയ്യുക. വലത് കൈകൊണ്ട് ഇടത് കൈക്ക് മസാജ് ചെയ്യുക. ഇരിടവേള കഴിഞ്ഞാല്‍ ഇതു തിരിച്ചും. വേദനയുള്ള സ്ഥലത്ത് ഒരിക്കലും അമര്‍ത്തി പിടിക്കാതിരിക്കുക. ഇത് വേദന കൂടാനേ സഹായിക്കുകയുള്ളു. കൂടാതെ ചെറു ചൂടുവെള്ളത്തില്‍ കൈ മുക്കി വെക്കുക. ഒരു ആശ്വാസം കിട്ടുന്നത് വരെ ഈ പ്രവൃത്തി തുടരുക.

വിരലുകള്‍ കൂട്ടിപിടിക്കുക. മുഷ്ടി ചുരുട്ടി പിടിക്കുക, ശേഷം വിടുക. ഇതൊരു മുപ്പത്ത് സെക്കന്‍ഡ് നേരം ആവര്‍ത്തിക്കുക. സ്‌പോഞ്ച് പോലുള്ള എന്തെങ്കിലും വസ്തു കൈയില്‍ വെച്ച് ഇടക്കിടക്ക് വ്യായാമം ചെയ്യുക. കൈവിരലുകള്‍ക്ക് ഇത് വളരെയധികം പ്രയോജനപ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :