രേണുക വേണു|
Last Updated:
ചൊവ്വ, 19 ജൂലൈ 2022 (09:47 IST)
Health benefits of drinking boiled water: ഒട്ടേറെ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമാണ് മഴക്കാലം. പകര്‍ച്ചവ്യാധികളുടെ കാലമെന്നും മഴക്കാലത്തെ വിശേഷിപ്പിക്കാം. മഴക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് പല അസുഖങ്ങളേയും അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നാണ് പഠനം. തിളപ്പിച്ചാറിയ വെള്ളത്തിന് പല ഗുണങ്ങളും ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
അതിരാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. വെറുംവയറ്റില്‍ കുടിക്കുന്നതാണ് അത്യുത്തമം. അല്‍പ്പം നാരങ്ങാനീര് കൂടി അതില്‍ ചേര്‍ത്താല്‍ ഗുണങ്ങള്‍ ഗുണം രണ്ടിരട്ടിയാണ്. മണ്‍സൂണ്‍ കാലത്ത് കഴിക്കുന്ന ഒട്ടുമിക്ക ഭക്ഷണ സാധനങ്ങളും അമിതമായ തടി, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഇതിനെയെല്ലാം നിയന്ത്രിക്കാന്‍ അതിരാവിലെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ശരീരത്തിന്റെ മെറ്റബോളിസത്തെയും ഇത് നിയന്ത്രിക്കും. തടി കുറയാന്‍ എന്നും ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീര് ചേര്‍ത്ത് വെറും വയറ്റില്‍ കുടിച്ചു നോക്കൂ. വ്യത്യാസം അറിയാം.
മഴക്കാലത്ത് ഇളംചൂടുവെള്ളം കുടിക്കുന്നത് തൊണ്ട സംബന്ധമായ അസുഖങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാണ്. തൊണ്ടയില്‍ കഫം കെട്ടി നില്‍ക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. തൊണ്ടയില്‍ വരുന്ന അണുബാധ, ചുമ, കഫക്കെട്ട്, ജലദോഷം എന്നിവയെ എല്ലാം ഇളംചൂടുവെള്ളം ഒരു പരിധിവരെ പ്രതിരോധിക്കുന്നു.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇളംചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളം ദഹനപ്രക്രിയ സുഖമമാക്കുന്നു. കൃത്യമായ ശോധനയ്ക്കും ഇത് കാരണമാകുന്നു. ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതും നല്ലതാണ്.
അതിരാവിലെ വെറും വയറ്റില്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് രക്ത ചംക്രമണത്തെ കൂടുതല്‍ മികച്ച രീതിയിലാക്കുന്നു. ഇളം ചൂടുവെള്ളം ഇടയ്‌ക്കെ കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.