ചോറ് വയ്ക്കും മുന്‍പ് അരി കഴുകേണ്ടത് പ്രധാനം

വലിയൊരു പാത്രത്തിലേക്ക് ഇട്ടുവേണം അരി കഴുകാന്‍. തിളപ്പിക്കാന്‍ വയ്ക്കുന്ന പാത്രത്തിലോ കുക്കറിലോ ഇട്ട് തന്നെ അരി കഴുകുന്നത് നല്ലതല്ല

Rice, Cooking, Cleaning Rice Before Cooking, ചോറ് വയ്ക്കും മുന്‍പ് അരി കഴുകുക
രേണുക വേണു| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2025 (15:45 IST)
Rice

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് ചോറ്. ദിവസത്തില്‍ ഒരു നേരമെങ്കിലും ചോറ് കഴിക്കാത്തവര്‍ നമുക്കിടയില്‍ കുറവാണ്. ചോറിനുള്ള അരി കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നന്നായി കഴുകിയെടുത്തതിനു ശേഷം മാത്രമേ അരി ചോറിനായി ഉപയോഗിക്കാവൂ.

വലിയൊരു പാത്രത്തിലേക്ക് ഇട്ടുവേണം അരി കഴുകാന്‍. തിളപ്പിക്കാന്‍ വയ്ക്കുന്ന പാത്രത്തിലോ കുക്കറിലോ ഇട്ട് തന്നെ അരി കഴുകുന്നത് നല്ലതല്ല. അരി കഴുകാന്‍ എപ്പോഴും മറ്റൊരു പാത്രം ഉപയോഗിക്കുക. പാത്രത്തിലുള്ള അരിയില്‍ വെള്ളമൊഴിച്ച് കൈ കൊണ്ട് നന്നായി തിരുമ്മി കഴുകണം. അരിയുടെ എല്ലാ ഭാഗത്തേക്കും കൈ എത്തുന്ന രീതിയില്‍ വേണം തിരുമ്മാന്‍. അതിനുശേഷം ആ വെള്ളം ഒഴിച്ചു കളയുക. മൂന്നോ നാലോ തവണയെങ്കിലും ഇങ്ങനെ അരി കഴുകിയെടുക്കണം.

അന്നജത്തിന്റെ അളവ് കുറയ്ക്കാനാണ് അരി കഴുകണമെന്ന് പറയുന്നത്. അരി നന്നായി കഴുകുമ്പോള്‍ ഉപരിതലത്തിലെ അന്നജം നീക്കം ചെയ്യപ്പെടുന്നു. മാത്രമല്ല നെല്ല് അരിയാക്കുമ്പോള്‍ അതില്‍ പൊടിയോ അവശിഷ്ടങ്ങളോ കയറാന്‍ സാധ്യതയുണ്ട്. അരി കഴുകുമ്പോള്‍ ആ പൊടി മുഴുവനായി നീക്കം ചെയ്യപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :