Last Modified ബുധന്‍, 12 ജൂണ്‍ 2019 (21:14 IST)
സ്ഥിരമായി
വഴുതനങ്ങ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തിന്റെ തോത് നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഹൃദ്രോഗ സാധ്യതയും കുറയുന്നു. ആന്റി ഓക്‌സിഡന്റുകളുടെ ആധിക്യം കോശനാശത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു.
ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ കൂടുതലായുള്ളതിനാല്‍ ടൈപ്പ് 2 പ്രമേഹരോഗികളില്‍ വഴുതനങ്ങ ഗ്ലൂക്കോസ് ആഗിരണത്തെ കണ്‍ട്രോള്‍ ചെയ്യുകയും രക്തത്തിലെ പഞ്ചസാരയുട അളവ് നിയന്ത്രിക്കുകയും ചെയ്യും. പ്രമേഹരോഗികളുടെ ഒരു ഉത്തമ ആഹാരപദാര്‍ത്ഥം തന്നെയാണ് വഴുതനങ്ങ.
മികച്ച ഓര്‍മ്മ ശേഷി നിലനിര്‍ത്താനും വഴുതനങ്ങ സഹായിക്കും. പോളിസൈത്തീമിയ രോഗമുള്ളവര്‍ വഴുതനങ്ങ കഴിക്കുന്നത് വളരെ ഗുണകരമാണ്. ശരീരത്തിലെ അധിക ഇരുമ്പ് നീക്കം ചെയ്യുന്നതിനും വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് സഹായിക്കും.
ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ വഴുതനങ്ങ കഴിക്കുന്നതിലൂടെ കഴിയും. ആസ്ത്മ, ദന്തസംബന്ധമായ പ്രശ്നങ്ങള്‍, ധമനികള്‍ ചുരുങ്ങുന്ന അവസ്ഥ തുടങ്ങിയ രോഗങ്ങള്‍ക്കും പരിഹാരമാണ് വഴുതനങ്ങ.