പ്രമേഹരോഗികൾ പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയാൽ ? ഇത് നിർബന്ധമായും അറിഞ്ഞിരിക്കണം !

Last Modified വ്യാഴം, 18 ഏപ്രില്‍ 2019 (19:21 IST)
ഭക്ഷണ പാനീയങ്ങളിൽ ഏറെ നിയന്ത്രണങ്ങൾ പുലർത്തേണ്ടവരാണ് പ്രമേഹ രോഗികൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ ഉത്തരക്കാർ കഴിക്കാൻ പാടില്ല പ്രമേഹ രോഗികൾ രാവിലെ കഴിക്കുന്ന ഭക്ഷണങ്ങൾ വളരെ പ്രധാനമാണ്. പ്രാതലിൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവനെ നിയന്ത്രിക്കുന്ന ഭക്ഷണം കഴിച്ചാൽ പ്രമേഹത്തെ കൃത്യമായി പിടിച്ചുകെട്ടാൻ സാധിക്കും.

പ്രമേഹത്തെ നിയന്ത്രിക്കാൻ പ്രാതലിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ആരോഗ്യകരമായ കൊഴുപ്പ് കൂടിയതും കാർബോ ഹൈഡ്രേറ്റ് കുറഞ്ഞതുമായ ആഹാരം രാവിലെ കഴിക്കുന്നത് ശീലമാക്കിയാൽ ടൈപ്പ് 2 ഡയബറ്റീസിനെ ചെറുക്കാൻ സാധിക്കും എന്നാണ് പഠനത്തിലെ കണ്ടെത്തൽ.

ഈ ഗണത്തിൽ പെട്ട ആഹാരമാണ് മുട്ട. മുട്ടയിൽ ആരോഗ്യകരമായ കൊളസ്ട്രോൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ദിവസം മുഴുവനും ക്രമമായ രീതിയിൽ നിലനിർത്താൻ സാഹായിക്കും. അമേരിക്കൻ ജേർണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷന്റെ റിപ്പോർട്ടിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :